Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:00 pm

Menu

Published on September 28, 2017 at 3:56 pm

വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വരന്‍ കുളത്തില്‍ ചാടി; കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍

groom-stops-his-wedding-photoshoot-midway-to-save-a-boy-from-drowning

സ്വന്തം വിവാഹ ദിവസം അതും വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറായ വരനെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ് സൈബര്‍ ലോകം.

വിവാഹത്തിന്റെ ചിത്രങ്ങളെടുക്കാനെത്തിയ ഫൊട്ടോഗ്രാഫറാണ് വിവാഹ ഫൊട്ടോഷൂട്ടിനിടെയുള്ള വരന്റെ സാഹസികത ലോകത്തെ അറിയിച്ചത്. കാനഡയിലെ ക്ലേറ്റന്‍ കുക്ക് എന്ന യുവാവാണ് കഥയിലെ ഹീറോ.

പാര്‍ക്കില്‍ വെച്ച് ഫൊട്ടോഷൂട്ട് പുരോഗമിക്കുന്നതിനിടെ കുളത്തിലേക്ക് ഒരു കുട്ടി വീഴുന്നത് വധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. വധു അലറിവിളിക്കും മുന്‍പേ തന്നെ വരന്‍ കുളത്തിലേക്കു ചാടിയിരുന്നു. തുടര്‍ന്ന് കുട്ടിയെ രക്ഷിച്ചു കരയ്ക്കുകയറ്റി. പാര്‍ക്കിലെ കുളത്തിനരികില്‍ കളിക്കുകയായിരുന്നു കുട്ടികളുടെ ഒരു സംഘമെന്നും അതിലൊരു കുട്ടി മറ്റൊരു കുട്ടിയെ വെള്ളത്തിലേക്കു തള്ളിയിടുകയായിരുന്നുവെന്നും ഫൊട്ടോഗ്രാഫര്‍ പറഞ്ഞു.

ഫൊട്ടോഷൂട്ട് പുരോഗമിക്കുകയാണെന്നോ വസ്ത്രങ്ങള്‍ ചീത്തയാകുമെന്നോ ഒന്നും ചിന്തിക്കാതെയാണ് വരന്‍ കുളത്തിലേക്കെടുത്തു ചാടി കുട്ടിയെ രക്ഷിച്ചത്. വരന് കുട്ടിയെ രക്ഷിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News