Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഹമ്മദാബാദ് : പന്ത്രണ്ട് വര്‍ഷത്തോളം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇന്ന് രാജി വെയ്ക്കും.ഗവര്‍ണര്‍ കമല ബേണിവാളിനാണ് മോഡി രാജിക്കത്ത് സമര്‍പ്പിക്കുക. പ്രധാനമന്ത്രിയായി മോഡിയെ നിയമിച്ച് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പ്രഖ്യാപനം നടത്തിയതോടെ ഗുജറാത്ത് നിയമസഭാംഗമെന്ന സ്ഥാനവും മോദി രാജി വെയ്ക്കും. റവന്യൂ വകുപ്പ് മന്ത്രിയായ ആനന്ദിബെന്‍ പട്ടേലിനെ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയായി നിയമിച്ചേക്കുമെന്നാണ് സൂചന. എഴുപത്തിമൂന്നുകാരിയായ ആനന്ദിബെന്‍ പട്ടേല്‍ ഗു ജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരിക്കും. ധനകാര്യ മന്ത്രി നിതിന്‍ പട്ടേലിന്റെയും മോഡിയുടെ വിശ്വസ്തന്‍ അമിത് ഷായുടെയും പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും മോദി ആനന്ദിബെന്നിന് വേണ്ടി ഉറച്ചുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അദ്ധ്യാപികയായ ആനന്ദിബെൻ 1998 മുതൽ നിയമസഭാംഗമാണ്.
Leave a Reply