Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:11 pm

Menu

Published on December 26, 2014 at 4:00 pm

ബാർ നര്‍ത്തകിക്കൊപ്പം ഡാൻസ് ; ഗുജറാത്ത് എസ്.ഐയ്ക്കെതിരെ നടപടി

gujarat-policeman-seen-dancing-with-woman-in-viral-video-faces-action

സൂറത്ത്: ഗുജറാത്തിൽ ബാർ നർത്തകിക്കൊപ്പം പോലീസ് സബ് ഇൻസ്‌പെക്ടർ യൂണിഫോമിട്ട് ഡാൻസ് കളിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി.സൂറത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ ഡിസി സോളങ്കിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ സെപ്തംബറിൽ സൂററ്റിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.യുവതിയ്ക്ക് നേരെ നോട്ടുകൾ എറിഞ്ഞ ശേഷം സൊളാങ്കി സ്‌റ്റേജിൽ കയറി അവർക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. കാഴ്ചക്കാരിലാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ വാട്സ്ആപ്പ് വഴി പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. ഡ്യൂട്ടിയിലിരിക്കെയുണ്ടായ കൃത്യനിര്‍വ്വഹ വീഴ്ച്ചക്ക് സോളങ്കിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് ഓഫീസര്‍ ജെഎം ബലോച്ച് പറഞ്ഞു.സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.


Loading...

Leave a Reply

Your email address will not be published.

More News