Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:21 pm

Menu

Published on July 14, 2014 at 11:01 am

ഇറാഖിലെ വേശ്യാലയം വിമതര്‍ തീയിട്ടു നശിപ്പിച്ചു; 25 സ്ത്രീകളെ വെടിവെച്ച്‌ കൊലപ്പെടുത്തി

gunmen-kill-25-women-in-baghdad-prostitution-raid

ബാഗ്ദാദ്:  ഇറാഖിന്റെ തലസ്ഥാന നഗരിയായ  ബാഗ്ദാദിൽ ഒരു വേശ്യാലയം സുന്നി വിമതര്‍ തീയിട്ടു നശിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ നിന്ന് പിടിയിലായ 25 സ്ത്രീകളെ വെടിവെച്ചുകൊന്നു. രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന വേശ്യാലയങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. രണ്ട് വീടുകളും വര്‍ഷങ്ങളായി വേശ്യാലയമായി ഉപയോഗിച്ച് വരികയായിരുന്നു. ഇവിടെ ഉണ്ടായിരുന്നവര്‍ പുറംലോകവുമായി ഒരുതരത്തിലുള്ള അടുപ്പവും പുലര്‍ത്തിയിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.ശബ്ദമില്ലാത്ത തോക്ക് ആണ് ഇവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത്. എല്ലാ ലൈംഗികത്തൊഴിലാളികളുടെയും വിധി ഇങ്ങനെ ആയിരിക്കുമെന്ന ലഘുലേഖയും ഇതിന് ശേഷം ചുമരില്‍ ഒട്ടിച്ചു.

Gunmen kill 25 women in Baghdad

ലൈംഗികത്തൊഴിലിനെതിരെ ഇറാഖിലെ സുന്നി, ഷിയ വിഭാഗങ്ങള്‍ കടുത്ത നിലപാടാണ് എടുത്തുവരുന്നത്. കഴിഞ്ഞവര്‍ഷം മെയില്‍ ഇതേമേഖലയിലുള്ള വേശ്യാലയത്തില്‍ നിന്ന് 12 പേരെ അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം മൂന്ന് സ്ത്രീകളെയും സമാനമായ രീതിയില്‍ കൊലപ്പെടുത്തുകയുണ്ടായി.ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു വേശ്യാലയത്തില്‍ നടന്ന വെടിവപ്പ് . ഷിയ വിഭാഗത്തിലെ മൗലികവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News