Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:49 pm

Menu

Published on January 18, 2018 at 3:34 pm

ഗപ്പി വീണ്ടും തിയേറ്ററുകളിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ച് ടൊവിനോ

guppi-re-release-on-january-21st

ഡിവിഡി ഇറങ്ങിയതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ടൊവിനോ തോമസ് ചിത്രം ഗപ്പി വീണ്ടും തിയേറ്ററുകളിലെത്തുന്നു.

ജോണ്‍ പോള്‍ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വിജയം നേടിയില്ലെങ്കിലും ടൊറന്റില്‍ ഹിറ്റായി മാറിയിരുന്നു.

ആദ്യ റിലീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ടൊറന്റിലെത്തിയതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിയതാണ് ഗപ്പി. ഈ സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ അണിയറക്കാര്‍ തീരുമാനമെടുത്തത്.

ജനുവരി 21ന് കേരളത്തിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിരുവനന്തപുരത്ത് ശ്രീ വിശാഖ്, എറണാകുളത്ത് സവിത, മലപ്പുറത്ത് നവീന്‍ എന്നീ തിയേറ്ററുകളില്‍ രാവിലെ എട്ടു മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കും. ടൊവിനോ തോമസാണ് ഫേസ്ബുക്കിലൂടെ റിലീസ് വിവരം പുറത്തുവിട്ടത്.

2016 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം 14 വയസ്സുകാരനായ കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. മാസ്റ്റര്‍ ചേതനായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ചേതനു പുറമെ ശ്രീനിവാസന്‍, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങിയ താരനിരയായിരുന്നു ചിത്രത്തില്‍. ടൊറന്റില്‍ ചിത്രത്തെ ഏറ്റെടുത്ത ആരാധകര്‍ക്ക് വിണ്ടും ബിഗ് സ്‌ക്രീനില്‍ ചിത്രം കാണാനുള്ള അവസരമാണ് ഗപ്പിയുടെ അണിയറക്കാര്‍ ഒരുക്കുന്നത്.

ചിത്രത്തില്‍ വിഷ്ണു വിജയ് സംഗീതം നല്‍കിയ പാട്ടുകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗപ്പിയിലെ അഭിനയത്തിന് മാസ്റ്റന്‍ ചേതന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News