Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഹാദിയയെ ഭര്‍ത്താവിന്റെയോ അച്ഛന്റെയോ ഒപ്പം വിടില്ലെന്ന് സുപ്രിം കോടതി. ഹാദിയയുടെ വാദങ്ങള്‍ കേട്ടശേഷമാണ് കോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സേലത്ത് ഹൗസ് സര്‍ജന്‍സി പഠനം തുടരാന്‍ അനുമതി നല്‍കിയ കോടതി സര്‍വകലാശാല ഡീനിനെ ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനായി നിയമിച്ചു. കോളെജിലേക്ക് പോകാന്‍ കേരള സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും രണ്ട് വനിത പൊലീസുകാര്‍ ഹാദിയയ്ക്ക് ഒപ്പം പോകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഹാദിയയുടെ വാദം കേട്ടുതുടങ്ങിയ കോടതി ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്താണെന്ന് ചോദിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ ഈ ചോദ്യത്തിന് തനിക്ക് സ്വാതന്ത്ര്യം വേണമെന്നായിരുന്നു ഹാദിയയുടെ മറുപടി. കഴിഞ്ഞ 11 മാസക്കാലമായി ഞാന്‍ നിയമവിരുദ്ധമായ തടവിലാണ്. ഒരു നല്ല പൗരയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒരു നല്ല ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നു, അതേസമയം എന്റെ വിശ്വാസത്തിനൊപ്പം ജീവിക്കാനും ആഗ്രഹിക്കുന്നു. ഹാദിയ പറഞ്ഞു.
ഹാദിയെ കേള്‍ക്കുന്നതിന്റെ ഭാഗമായി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന ചില ചോദ്യങ്ങളും ചോദിച്ചിരുന്നു. എല്ലാത്തിനും കൃത്യമായ മറുപടി പറഞ്ഞ ഹാദിയ തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വാതന്ത്ര്യം വേണമെന്നും കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഹാദിയയുടെ മനോനില പരിശോധിക്കാനും സുപ്രീംകോടതി ചില ചോദ്യങ്ങള്‍ ചോദിച്ചു. താമസ സ്ഥലത്തു നിന്നും പഠിക്കുന്ന കോളജിലേക്ക് എത്ര ദുരമുണ്ടെന്നത് ഉള്‍പ്പടെയായിരുന്നു ചോദ്യങ്ങള്‍.
Leave a Reply