Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 1:05 pm

Menu

Published on November 28, 2017 at 10:02 am

പതറാതെ നിലപാടുകളിൽ ഉറച്ച് നിന്ന് ഹാദിയ; പഠനം തുടരാൻ ഇനി സേലത്തേക്ക്

hadiya-case-supreme-court-allowed-to-continue-study

ന്യൂഡൽഹി: സുപ്രീം കോടതിയുടെ രണ്ടുമണിക്കൂർ നീണ്ടുനിന്ന ചോദ്യങ്ങൾക്കിടയിൽ ഒരിക്കൽ പോലും പതറാതെ തന്റെ നിലപാടിൽ ഉറച്ചു നിന്ന് ഹാദിയ. ഇന്നലെ വൈകിട്ട് നാലരയോടെയാണ് മുതിർന്ന അഭിഭാഷകൻ വി.ഗിരിയുടെ സഹായത്തോടെ തന്റെ നിലപാടുകൾ ഹാദിയ കോടതിയെ അറിയിച്ചത്. പതിനൊന്നു മാസമായി താൻ തടവിലായിരുന്നെന്നും പഠനവും വിശ്വാസവും തുടരണമെന്നും ഭർത്താവിനൊപ്പം പോകാൻ അനുവദിക്കണമെന്നും ഹാദിയ അറിയിച്ചു. ഇതിൽ ഭർത്താവിനോടൊപ്പം പോകുന്നതിൽ കോടതി അനുമതി നൽകിയിട്ടില്ല. എന്നാൽ സേലത്ത് പഠനം തുടരാൻ കോടതി അനുവദിക്കുകയായിരുന്നു. ഹാദിയ ഇന്ന് തന്നെ സേലത്തേക്ക് തിരിച്ചേക്കും.

ഹാദിയയുടെ വാദം കേട്ടുതുടങ്ങിയ കോടതി ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്താണെന്ന് ചോദിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ ഈ ചോദ്യത്തിന് തനിക്ക് സ്വാതന്ത്ര്യം വേണമെന്നായിരുന്നു ഹാദിയയുടെ മറുപടി. കഴിഞ്ഞ 11 മാസക്കാലമായി ഞാന്‍ നിയമവിരുദ്ധമായ തടവിലാണ്. ഒരു നല്ല പൗരയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒരു നല്ല ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നു, അതേസമയം എന്റെ വിശ്വാസത്തിനൊപ്പം ജീവിക്കാനും ആഗ്രഹിക്കുന്നു. ഹാദിയ പറഞ്ഞു.

ഹാ​ദി​യെ കേ​ള്‍​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സു​പ്ര​ധാ​ന ചി​ല ചോ​ദ്യ​ങ്ങ​ളും ചോ​ദി​ച്ചി​രു​ന്നു. എ​ല്ലാ​ത്തി​നും കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​ഞ്ഞ ഹാ​ദി​യ ത​ന്‍റെ വി​ശ്വാ​സ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച്‌ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്നും കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹാ​ദി​യ​യു​ടെ മ​നോ​നി​ല പ​രി​ശോ​ധി​ക്കാ​നും സു​പ്രീം​കോ​ട​തി ചി​ല ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു. താ​മ​സ സ്ഥ​ല​ത്തു നി​ന്നും പ​ഠി​ക്കു​ന്ന കോ​ള​ജി​ലേ​ക്ക് എ​ത്ര ദു​ര​മു​ണ്ടെ​ന്ന​ത് ഉ​ള്‍​പ്പ​ടെ​യാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News