Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഹാദിയ ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് ഹാദിയ ഇന്നു നേരിട്ടു ഹാജരാകുന്നത്. ഇന്നു വൈകിട്ട് മൂന്നുമണിക്കാണു ഹാദിയാ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഹാദിയായും രക്ഷിതാക്കളും ഡല്‍ഹിയില്‍ എത്തിയത്.
ഡല്‍ഹിയിലെത്തിയ ഹാദിയയെയും കുടുംബത്തെയും കേരള ഹൗസിലാണു താമസിപ്പിച്ചിരിക്കുന്നത്. കേരള ഹൗസില്‍ പോലീസ് കനത്ത സുരക്ഷാ ഒരുക്കിയിട്ടുമുണ്ട്. ഹാദിയ എന്ന അഖിലയുടെ പിതാവ് അശോകന്റെ മൊഴി രേഖപ്പെടുത്തണം എന്ന അപേക്ഷയാണ് ആദ്യം പരിഗണിക്കുക. ശേഷം ഷെഫിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. ഷെഫിന്‍ തന്റെ ഭര്‍ത്താവ് ആണെന്നാണ് ഹാദിയ കൊച്ചി എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ അത് കണക്കിലെടുക്കേണ്ട ആവശ്യമില്ലെന്ന് എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഹാദിയ വീട്ടുതടങ്കലില്‍ മാനസിക നില തെറ്റിയ നിലയിലാണ് പെരുമാറിയതെന്നും കുടുംബാംഗങ്ങളെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും കോടതിയെ അറിയിക്കുമെന്ന് അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു. മൂന്ന് മണിക്കു കേസ് പരിഗണിക്കുമ്‌ബോള്‍ അശോകന്റെ ഹര്‍ജിയാകും ആദ്യമെടുക്കുക. പിതാവിന്റെ ആവശ്യം അംഗീകരിച്ചാല്‍ മറ്റുള്ളവരെ പുറത്താക്കിയാകും മൊഴി രേഖപ്പെടുത്തുക. റിട്ടയേഡ് ജഡ്ജി ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഓഗസ്റ്റ് 16 ലെ സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് അന്വേഷണവുമായി മുന്നോട്ടു പോയെന്ന് ആരോപിച്ചാണ് ഷെഫിന്റെ ഹര്‍ജി. ഈ ഹര്‍ജിയും ഇന്ന് പരിഗണിക്കും.
Leave a Reply