Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:22 pm

Menu

Published on December 18, 2014 at 12:37 pm

ഡൽഹിയിൽ ലഷ്കർ ഭീകരർ ആക്രമണം നടത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

hafiz-saeed-planning-attacks-against-india-ib-report

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തയ്ബ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡൽഹിയിലെ രണ്ട് ഹോട്ടലുകളും ഡൽഹി – ആഗ്ര ഹൈവേയിലുമാണ് ലഷ്കർ തീവ്രവാദികൾ ആക്രമണം നടത്താൻ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജൻസിന്റെ മൾട്ടി ഏജൻസി സെന്റർ റിപ്പോർട്ട് . ലഷ്കറെ തയ്ബ സ്ഥാപകനും മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്യുന്ന ഹഫീസ് സയിദിന്റേതായി പാകിസ്ഥാൻ പത്രങ്ങളിൽ വന്ന പ്രസ്താവനയാണ് ഈ റിപ്പോർട്ടിന് ആധാരം.ഡൽഹി-ലാഹോർ ബസ്, സംഝൗത എക്സ‌പ്രസ് എന്നിവയ്ക്കു നേരെയും 7 റേസ് കോഴ്സ് റോഡിലെ പ്രധാന സർക്കാർ ഓഫീസുകൾ,​ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാൾ,​ സ്കൂളുകൾ എന്നിവിടങ്ങളിലും ആക്രമണം നടത്തിയേക്കുമെന്നാണ് ഭീഷണി. മാത്രമല്ല ഇന്ത്യയിലെ നിരോധിത തീവ്രവാദ സംഘടനയായ സിമിയിൽ നിന്നും ഭീഷണിയുണ്ട്. ഇവരുടെ ചില അംഗങ്ങൾ കഴിഞ്ഞ വർഷം ഖന്ദ്‌വ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാക ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായി ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്നു അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മുന്നറിയിച്ച് നല്‍കിയിട്ടുണ്ട്. പെഷവാറിലെ സൈനിക സ്‌കൂളിലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാമെന്നുള്ള ബോധവത്കരണം കുട്ടികള്‍ക്കു നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ പ്രമുഖ സ്‌കൂളുകള്‍ക്കും ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കുമാണ് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News