Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യ സംരക്ഷണത്തിൽ സ്ത്രീകൾ അമിത പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് മുടി.അതുകൊണ്ട് തന്നെ മുടി കരുതലോടും ശ്രദ്ധയോടും കൊണ്ട് നടക്കേണ്ടത് അത്യാവശ്യമാണ്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി മുറിക്കുന്നത്.ഓരോ മുപ്പത് ദിവസം കഴിയുന്തോറും മുടിയുടെ അറ്റം വെട്ടി കൊടുക്കുന്നത് മുടിയ്ക്ക് വളരെയധികം ഗുണം ചെയ്യും.വെറുതെ മുടി മുരിക്കുന്നതുകൊണ്ട് കാര്യമില്ല.അതിന് ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.മുടി വെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
മുടി മുറിക്കുന്നതിനു മുമ്പ് മുടി നന്നായി വാഷ് ചെയ്യുക .അല്പം നനവോടുകൂടി ഇരുന്നാല്‍ ഏറ്റക്കുറച്ചില്‍ ഇല്ലാതെ മുടി വെട്ടാന്‍ സാധിക്കും.പാര്‍ലറില്‍ എത്തി വാഷ് ചെയ്യുന്നതായിരിക്കും നന്നാകുക.
നീളം കളയാതെ ലുക് മാത്രമാണ് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിപ്ഡ് ഫെതര്‍കട്ട് നന്നായി ചേരുന്നതാണ്.
കട്ടി കുറഞ്ഞ മുടിയുള്ളവര്‍ ഫെതര്‍കട്ട് ചെയ്യുന്നത് ഒഴിവാക്കണം. ഇത് മുടി ഒന്നുകൂടി കട്ടികുറച്ചു കാണിക്കുകയേ ഉള്ളൂ.
കനംകുറഞ്ഞ മുടിഒരുപാട് നീളത്തില്‍ കിടക്കുന്നതും ഭംഗിയല്ല. നീളം കുറച്ചുവെട്ടിയാല്‍ കുറച്ചുകൂടി കട്ടി തോന്നിക്കും.
ബോബ് സ്‌റ്റൈല്‍ സ്വീകരിക്കുന്നതും കട്ടി കുറഞ്ഞ മുടിക്കു നല്ലതാണ്. ഇങ്ങനെ വെട്ടുന്ന മുടി നീട്ടുകയോ ചുരുട്ടുകയോ ചെയ്യും.
Leave a Reply