Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഴക്കാലത്ത് ഏറെ ശ്രദ്ധചെലുത്തേണ്ട ഒന്നാണ് കേശ സംരക്ഷണം. ഈ സമയത്ത് ഉണ്ടാകുന്ന അന്തരീക്ഷത്തിലെ ഈര്‍പ്പം, അഴുക്ക്, മലിനീകരണം എന്നിവയൊക്കെ മുടിയ്ക്ക് ഭീഷണി ഉയർത്തുന്നവയാണ്.കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ചെറിയ ശ്രദ്ധ നല്‍കിയാല്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. മഴക്കാലത്ത് മുടിയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
മുടിയില്‍ ഓയില്‍ മസാജിന് പററിയ സമയമാണ് മഴക്കാലം. പക്ഷെ, എണ്ണമയം പൂര്‍ണ്ണമായും കഴുകി കളയാന്‍ മറക്കരുത്. കുളിയ്ക്കും മുമ്പ് ആഴ്ചയിലൊരിക്കല്‍ ഹെയര്‍ പാക്ക് ഉപയോഗിയ്ക്കുന്നതു നല്ലതാണ്.
തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത ഉലുവ 50 ഗ്രാം അരച്ച് ഒരു മുട്ട അടിച്ചു ചേര്‍ത്ത് ആല്‍മണ്ട് ഓയിലും ചേര്‍ത്ത് മുടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
രാത്രി കുളി ഒഴിവാക്കി രാവിലെ ആക്കിയാല്‍ മുടിയില്‍ പൂപ്പല്‍ വരുന്നത് തടയാം.
വൈകീട്ടാണ് കുളിയ്ക്കുന്നതെങ്കില്‍ മുടി പൂര്‍ണമായി ഉണങ്ങിയതിനു ശേഷം മാത്രം ഉറങ്ങുക. മുടി നനഞ്ഞ് ഏറെ നേരം ഇരുന്നാല്‍ മുടിയില്‍ പൂപ്പല്‍ താരന്‍ ഇവ വരാം.
മുടി പൊട്ടുന്നത് തടയാന്‍ മുടിയുടെ അടിഭാഗം നന്നായി ചീകിയശേഷം മാത്രം മുകള്‍ഭാഗം ചീകുക.
ദിവസവും ഒരു തവണയെങ്കിലും മുടിയില്‍ ആവികൊള്ളിയ്ക്കുന്നത് മഴകാലത്തു ഗുണം ചെയ്യും.
ടവല്‍ ചൂടുവെള്ളത്തില്‍ നനച്ച് മുടിയില്‍ കെട്ടുകയോ, സുഗദ്ധദ്രവ്യങ്ങള്‍ കൊണ്ടുള്ള പുക കൊള്ളിയ്ക്കുകയോ ചെയ്യാം.
മുടി അഴിച്ചിടുന്നത് അറ്റം പിളരാനും, പൊട്ടിപ്പോകാനും ഇടയാക്കും. അതിനാല്‍ മഴക്കാലത്ത് പിന്നിയിട്ടു കെട്ടുന്നതാണ് നല്ലത്.
മുടിയ്ക്ക് പറ്റിയ ചീപ്പ് തെരഞ്ഞടുക്കുക. പല്ലുകള്‍ തമ്മില്‍ അകലം കൂടിയ ചീപ്പാണ് നല്ലത്.
ഹെയര്‍ സ്‌പ്രെ, ഹെയര്‍ ജെല്‍ എന്നിവ പുരട്ടുന്നവര്‍ രാത്രിയില്‍ അതുകഴുകി കളയാന്‍ മറക്കരുത്.
ഈ സമയത്ത് പ്രോട്ടീന്‍ നന്നായി അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
Leave a Reply