Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:24 pm

Menu

Published on January 21, 2017 at 12:04 pm

വീട്ടിലിരുന്ന് തന്നെ മുടിയെ സംരക്ഷിക്കാം

hair-care-tips-to-be-done-at-home

മുടിയുടെ പരിചരണം മിക്ക സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുടി നല്ല രീതിയില്‍ സംരക്ഷിക്കാന്‍ പല വഴികളും നോക്കുന്നവരാണ് ഇന്നത്തെക്കാലത്ത് സ്ത്രീകള്‍. ബ്യൂട്ടി പാര്‍ലറുകളിലും മറ്റും പോയി കൂടുതല്‍ പണം മുടക്കി മുടിയെ സംരക്ഷിക്കുന്നവരാണ് മിക്കവരും.

hair-care-natural-way1

അശാസ്ത്രീയ പരിചരണം രാസപദാര്‍ഥങ്ങളുടെ ഉപയോഗം പോഷകക്കുറവ് എന്നിവയും മുടികൊഴിച്ചിലിനും മുടിയുടെ സൗന്ദര്യം നഷ്ടപ്പെടുന്നതിനും കാരണമാകാറുണ്ട്. എന്നാല്‍ പാര്‍ശ്വ ഫലങ്ങളെ പേടിക്കാതെ വീട്ടിലിരുന്ന്‌കൊണ്ടു തന്നെ മുടിക്ക് സൗന്ദര്യമേകാം.

ഇതിനായി ചെയ്യേണ്ടുന്നവ……

1. ഒരു സ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കുക. പിറ്റേ ദിവസം ഇത് അരച്ചെടുക്കണം. ഇതിലേക്ക് ഒരു മുട്ട, രണ്ട് സ്പൂണ്‍ നെല്ലിക്കാപ്പൊടി, ഒരു സ്പൂണ്‍ ചെമ്പരത്തിത്താളി പൊടി എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ തേയ്ക്കുക. ഇതിന് മുന്‍പ് ശിരോചര്‍മ്മം നന്നായി മസാജ് ചെയ്യാന്‍ ശ്രദ്ധിക്കണം.

ഇനി സ്റ്റീം കൊടുത്ത  ശേഷം നന്നായി മസാജ് ചെയ്യുക. ഇനി ഒരു  ഷവര്‍ ക്യാപ്പോ ടവ്വലോ കൊണ്ട് തല പൊതിയുക. ഒരി മണിക്കൂറിന് ശേഷം ഏതെങ്കിലും മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാം. എന്നാല്‍ നീരിറക്കമുള്ളവര്‍ അരമണിക്കൂറിന് ശേഷം തന്നെ കഴുകിക്കളയണം.

2. ഒരു ടീസ്പൂണ്‍ മുട്ടയുടെ വെള്ളയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത ശേഷം ശിരോചര്‍മ്മത്തിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന്‌ശേഷം നെല്ലിക്കയടങ്ങിയ ഷാംപുവോ താളിയോ ഉപയോഗിച്ച് കഴുകിക്കളയുക.

3. മുടിക്കായ അകറ്റുന്നതിനും ഇത്തരത്തിലുള്ള വഴിയുണ്ട്. പത്ത് അല്ലി വെളുത്തുള്ളി അരച്ചതില്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുറച്ചു നേരം വെയിലത്ത് വെക്കുക. ഈ എണ്ണ വെയിലേറ്റ് ചൂടായതിന് ശേഷം ശിരോചര്‍മ്മത്തിലും തലമുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.

Loading...

Leave a Reply

Your email address will not be published.

More News