Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 6:36 pm

Menu

Published on November 22, 2014 at 2:48 pm

പാൽ ഉപയോഗിച്ച് മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാം..!!

hair-straightening-tips-using-milk

സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുക്കുന്ന ഘടകമാണ് മുടി.മുടി സ്ട്രെയ്റ്റന്‍ അഥവാ നിവര്‍ത്തുന്ന പരിപാടി ഇന്ന് സാധാരണമാണ്.പെണ്‍കുട്ടികളൊക്കെ ഇതിന് വേണ്ടി ഏറെ പണം ചെലവഴിക്കാറുണ്ട്. എന്നാല്‍ ഇവയൊക്കെ ശരിക്കും മുടിയുടെ ആരോഗ്യത്തിന് തകരാറുണ്ടാക്കുന്നതാണ്. ഇതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മുടിക്ക് ഏറെ ദോഷം ചെയ്യും.  പ്രകൃതിദത്ത രീതികൾ ഉപയോഗിച്ചാൽ  ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.പാൽ ഇതിന് ഒരു ഉത്തമ പരിഹാരമാണ്.ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും ഒരുപോലെ മികച്ചു നിൽക്കുന്ന പാൽ മുടിയിലും ഉപയോഗിക്കാവുന്നതാണ്.

പാൽ ഉപയോഗിച്ച് മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയണ്ടേ…

മുടി നീട്ടാന്‍ എടുക്കേണ്ടത് ചൂടില്ലാത്ത പാലാണ്. തിളപ്പിച്ചൂ ചൂടാറ്റിയ പാലോ തിളപ്പിയ്ക്കാത്ത പാലോ ഉപയോഗിയ്ക്കാം. മുടി കഴുകി ഉണക്കുക. ഇതിനു ശേഷം വേണം മുടിയില്‍ പാല്‍ പുരട്ടാന്‍. ചെറിയ നനവുണ്ടെങ്കിലും കുഴപ്പമില്ല.

coconut-milk-for-hair

തലയോടില്‍ നിന്നും തുടങ്ങി മുടിയുടെ അറ്റം വരെ പാല്‍ തേച്ചു പിടിപ്പിയ്ക്കുക. ഉണങ്ങിക്കഴിയുമ്പോള്‍ അല്‍പം പാല്‍ വീണ്ടു മുടിയില്‍ സ്പ്രേ  ചെയ്യുക. പിന്നീട് മുടിയുടെ മുകളറ്റം മുതല്‍ കീഴറ്റം വരെ പതുക്കെ മസാജ് ചെയ്യുക. ഇത് 20 മിനിറ്റു മുടിയില്‍ വയ്ക്കുക.

milk hair

പല്ലകലമുള്ള ഒരു ചീപ്പുപയോഗിച്ചു മുടി ജട പിടിക്കാതെ, പൊട്ടിപ്പോകാതെ സൂക്ഷിച്ചു നല്ലപോലെ ചീകുക.

hair cheep

മുടി തണുത്ത വെള്ളമുപയോഗിച്ചു കഴുകാം. പിന്നീട് ഷാംപൂ തേച്ചു കഴുകാം. ഇതിനു ശേഷം കണ്ടീഷണര്‍ ഉപയോഗിച്ചു കഴുകാം.

hair washing

water wash

മുടി പിന്നീട് നല്ലപോലെ ഉണക്കുക. ബ്ലോ ഡ്രൈ ചെയ്താല്‍ മുടിയ്ക്കു നല്ല കട്ടി തോന്നിയ്ക്കും.

dry hair

തേങ്ങാപ്പാല്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതവും മുടി നീട്ടാന്‍ ഉപയോഗിയ്ക്കാം. ഇവ കലര്‍ത്തി ആഴ്ചയില്‍ രണ്ടു തവണ മുടിയിലും തലയോടിലും പുരട്ടുക. ഇത് 10 മിനിറ്റു കഴിഞ്ഞ് ഇളംചൂടുള്ള വെള്ളമുപയോഗിച്ചു കഴുകിക്കളയുക.

Coconut-milk-hair-growth

Loading...

Leave a Reply

Your email address will not be published.

More News