Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:41 pm

Menu

Published on November 30, 2019 at 12:35 pm

സ്വര്‍ണാഭരണങ്ങള്‍ക്ക് 2021 ജനുവരി മുതല്‍ ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധം

hallmarking-mandatory-for-gold-jewelery-from-january-2021

ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പാക്കുന്നതിനായി 2021 ജനുവരി 15 മുതല്‍ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും. ഒരുവര്‍ഷത്തിനുശേഷം നിബന്ധന നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സില്‍ (ബി.ഐ.എസ്.) രജിസ്റ്റര്‍ ചെയ്യണം. ഇതു ലംഘിച്ചാല്‍ 2018-ല്‍ പാസാക്കിയ ബി.ഐ.എസ്. ചട്ടപ്രകാരം കുറഞ്ഞത് ഒരുലക്ഷം രൂപമുതല്‍ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവര്‍ഷം തടവും ശിക്ഷ ലഭിക്കാം.

സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് പദ്ധതി 2000 മുതല്‍ രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. നിലവിലുള്ള 40 ശതമാനം സ്വര്‍ണാഭരണങ്ങളും ഹോള്‍മാര്‍ക്ക് ചെയ്തവയാണ്.

നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കാനാണ് വ്യാപാരികള്‍ക്ക് ഒരുവര്‍ഷം സമയം അനുവദിച്ചത്. ഹോള്‍മാര്‍ക്ക് രേഖപ്പെടുത്തുന്നതിന് 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു ഗ്രേഡുകള്‍ ബി.ഐ.എസ്. രൂപപ്പെടുത്തിയിട്ടുണ്ട്. ചില്ലറ കച്ചവടക്കാര്‍ മൂന്നു വിഭാഗത്തിലുള്ള സ്വര്‍ണാഭരണങ്ങളുടെയും വില പ്രദര്‍ശിപ്പിക്കണമെന്ന് ഭാവിയില്‍ നിര്‍ബന്ധമാക്കുമെന്നും പാസ്വാന്‍ പറഞ്ഞു. രാജ്യത്തെ 234 ജില്ലകളിലായി 877 ഹോള്‍മാര്‍ക്കിങ് കേന്ദ്രങ്ങളാണുള്ളത്. 26,019 ജൂവലറികള്‍ക്ക് രജിസ്‌ട്രേഷനുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News