Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈനയിലുള്ള ഈ അമ്പലത്തിൽ സമാധാനത്തോടെ പ്രാർത്ഥിക്കണമെങ്കിൽ അല്പം ധൈര്യം വേണം.കാരണം ഈ അമ്പലം അറിയപ്പെടുന്നത് തന്നെ ഹാങ്ങിങ് ടെംപിൾ എന്നാണ്. സമുദ്രനിരപ്പില്‍ നിന്നും ഇരുന്നൂറ്റി നാല്പത്തിയാറു അടി ഉയരത്തിലാണ് ഈ അമ്പലം സ്ഥിതിചെയ്യുന്നത്. അതും മലഞ്ചെരിവുകള്‍ തുരന്ന് ഓക്ക് മരത്തണ്ടുകള്‍ ഉറപ്പിച്ച് അതിന്മേലാണ് ഈ അമ്പലത്തിന്റെ നിര്‍മാണം. ചൈനയിലെ ഷാങ്ക്‌സി പ്രവിശ്യയിലെ ഈ ഹാങ്ങിങ് ടെംപിൾ ഹെങ്ങ്ഷാന്‍ പര്‍വതത്തിലെ കിഴക്കാംതൂക്കായ പാറയിലാണ് ഉള്ളത്. ആയിരത്തി അഞ്ഞൂറ് വര്‍ഷം മുന്‍പ് എ.ഡി 386 -534 ദശകത്തിലാണ് ഈ അമ്പലം പണിതതെന്നാണ് കരുതപ്പെടുന്നത്. എഴുപത്തിയെട്ടില്‍പ്പരം പ്രതിമകൾ ഈ അമ്പലത്തിലുണ്ട്. കണ്‍ഫ്യുഷ്യനിസം ടാഗോയിസം ബുദ്ധിസം എന്നീ മൂന്നു മതങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ് ഈ പ്രതിമകൾ. ദുര്‍ഘടം പിടിച്ച പാതകളുള്ള നാല്‍പത് മുറികളാണ് അമ്പലത്തിലുള്ളത്. കിഴക്കാംതൂക്കായ പാറയിലുള്ള ഈ അമ്പലത്തിൻറെ നിൽപ് കണ്ടാൽ ആരും മോഹാലസ്യപ്പെട്ടുപോകും.
–
–
–
–
–
–
Leave a Reply