Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യൻ സുന്ദരി ഹൻസിക ഇപ്പോൾ 25 കുട്ടികളുടെ അമ്മയാണ്. അത്ഭുതപ്പെടേണ്ട. യഥാർത്ഥ ജീവിതത്തിൽ തന്നെയാണ് ഹൻസിക അമ്മയായിരിക്കുന്നത്. എന്നാൽ സ്വന്തം കുട്ടികളുടെയല്ല, മറിച്ച് അനാഥകുട്ടികളെയും മക്കളുപേക്ഷിച്ച വൃദ്ധരെയും സത്‌നാര്‍ബുദം മൂലം കഷ്ടപ്പെടുന്ന പത്തോളം സ്ത്രീകളുടെയും സംരക്ഷകയാണ് ഹന്‍സിക ഇപ്പോള്‍. ഹൻസികയ്ക്ക് വെറും 23 വയസ്സേ ആയിട്ടുള്ളൂ. ഹന്‍സികയുടെ ഈ വിശാല മനസ്സ് മറ്റ് നായികമാർ തീർച്ചയായും കണ്ടു പഠിക്കേണ്ടതാണ്.
–
–
ഇവർക്ക് താമസിക്കാനായി ഹൻസിക മുംബൈയിൽ സ്ഥലം വാങ്ങുകയും അവിടെ ഒരു വീട് പണിയുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ അനാഥ കുട്ടികൾ ഹൻസികയെ ‘അമ്മെ’ എന്നാണ് വിളിക്കുന്നത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ ടെൻഷനുകൾ ഒഴിവാക്കാനും മനസമാധാനത്തിനും ഹൻസിക ഇവരുടെ അരികിലെത്താറുണ്ട്. അപ്പോഴെല്ലാം കുട്ടികൾക്ക് കളിക്കാനായി വില കൂടിയ കളിപ്പാട്ടങ്ങളും ഹൻസിക കൊണ്ടു പോകാറുണ്ട്. ഹൻസിക ഇപ്പോൾ വിജയ് നായകനായ ‘പുലി’എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കയാണ്.
–
Leave a Reply