Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : എലികളിൽ നിന്ന് പകരുന്ന മാരകമായ ഹാന്റാ വൈറസ് രോഗം കേരളത്തിലും എത്തിയിരിക്കുന്നു. ഈ രോഗം കാരണം ഈ മാസം 14 ന് തിരുവനന്തപുരത്ത് പാലോട് ഇളവട്ടം സ്വദേശിയായ മധു (43) എന്ന ടാപ്പിംഗ് തൊഴിലാളി മരിച്ചിരുന്നു.വളരെ അപൂർവമായാണ് ഈ രോഗം ഇന്ത്യയിൽ കാണപ്പെടുന്നത്. കേരളത്തിൽ ആദ്യമായാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.എലികളുടെ വിസർജ്യത്തിൽ നിന്നുണ്ടാകുന്ന ഹാന്റ വൈറസാണ് വായുവിൽ കൂടി പടർന്ന് ഈ രോഗം പകർത്തുന്നത്. ശ്വാസകോശത്തേയും വൃക്കകളേയുമാണ് രോഗം ബാധിക്കുന്നത്. എലിപ്പനിയുടെ രോഗ ലക്ഷണങ്ങളാണ് ഈ രോഗത്തിനും.എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുകയില്ല.ഈ രോഗം മൂലം 15 ശതമാനം വരെ മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
Leave a Reply