Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നവർ അതിൽ എന്തെല്ലാം ചേർത്തിരിക്കുന്നുവെന്നും അറിഞ്ഞിരിക്കണം.
പേസ്റ്റില്ലാതെ പല്ല് തേച്ചാൽ പലർക്കുമിന്ന് പല്ല് തേയ്ക്കാത്തത് പോലെയാണ്. പല്ല് കേടു വരാതിരിക്കാൻ ദിവസവും പേസ്റ്റ് ഉപയോഗിച്ചാണെങ്കിലും അല്ലെങ്കിലും പല്ല് തേച്ചിരിക്കണം. പേസ്റ്റ് ഉപയോഗിച്ച് തേച്ചാൽ പല്ല് വെളുക്കുമെന്നാണ് പലരുടെയും വിചാരം. ഇതിനായി പല പേസ്റ്റുകളും മാറി മാറി പരീക്ഷിക്കാറുമുണ്ട്. യഥാർത്ഥത്തിൽ ടൂത്ത് പേസ്റ്റുകൾക്ക് പല്ല് വെളുപ്പിക്കാനോ, പല്ലിൻറെ സ്വാഭാവിക നിറത്തിന് മാറ്റം വരുത്താനോ ഉള്ള കഴിവില്ല. പല്ലിൽ അടിഞ്ഞു കൂടിയിട്ടുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യുവാൻ മാത്രമാണ് അവയ്ക്ക് കഴിയുന്നത്. പല പേരുകളിലാണ് പേസ്റ്റുകൾ വിപണിയിലിറങ്ങുന്നത്. എന്നാൽ അവയിലെല്ലാം അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഒന്നു തന്നെയാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നവർ തീർച്ചയായും അവയിൽ അടങ്ങിയിട്ടുള്ള ചേരുവകൾ എന്താണെന്ന് അറിഞ്ഞിരിക്കണം.
–
1.ഡിറ്റർജെൻറ്
–
പേസ്റ്റിൽ പത ഉണ്ടാകാനായി ചേർക്കുന്ന മെറ്റീരിയൽ ആണ് ഡിറ്റർജെൻറ്. പൊതുവെ നമ്മൾ അലക്കാനും മറ്റുമാണ് ഡിറ്റർജെൻറ് ഉപയോഗിക്കുന്നത്.
2.പെപ്പർ മിൻറ് ഓയിൽ
–
–
ബ്രഷ് ചെയ്ത് കഴിഞ്ഞാൽ നല്ല ശ്വാസം കിട്ടുന്നതിന് ഇത് സഹായിക്കുന്നു. ഇത് വയറിനകത്തായാൽ പൾസ് കുറയുന്നതിന് വരെ കാരണമാകും.
3.ടൈറ്റാനിയം ഡയോക്സൈഡ്
–
–
പല്ലിനെ വെളുത്തതും സുന്ദരവുമാക്കാൻ ടൈറ്റാനിയം ഡയോക്സൈഡ് സഹായിക്കുന്നു.ഈ കെമിക്കൽ പെയിൻറിൽ ഉപയോഗിക്കുന്നതാണ്.
4.ഫോര്‍മല്‍ഡി ഹൈഡ്
–
–
ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇത് വയറിനകത്തായാൽ ജോണ്ടിസ്, കിഡ്നി പ്രോബ്ലെംസ്, ലിവര്‍ പ്രോബ്ലെംസ് എന്നിവ വരെ ഉണ്ടായേക്കാം.
5.കടലിലെ ഒരുതരം ആല്‍ഗകള്‍
ടൂത്ത്പെസ്റ്റിനെ ഹോള്‍ഡ് ചെയ്തു നിര്‍ത്താന്‍ ഇത് സഹായികുന്നു. എന്നാൽ ഇതിൽ വിഷമില്ല.
6.ഗ്ലിസറിന്‍ ഗ്ലൈകോള്‍
–
–
ടൂത്ത് പേസ്റ്റ് ഡ്രൈ ആകാതിരിക്കാൻ സഹായിക്കുന്നതാണ് ഗ്ലിസറിന്‍ ഗ്ലൈകോള്‍. ഇത് വയറിനകത്തായാൽ ഛർദ്ദി ഉണ്ടാകുന്നതിന് കാരണമാകും.
7.സാകറിൻ
–
–
പേസ്റ്റിന് മധുരം നൽകാൻ ഉപയോഗിക്കുന്ന വസ്തുവാണ് സാകറിൻ.
8.ചോക്ക്
–
–
പേസ്റ്റിൽ ഉപയോഗിച്ചിട്ടുള്ള മറ്റൊരു വസ്തുവാണ് ചോക്ക്.
9.മെന്തോൾ
പേസ്റ്റിൽ എരിവ് അനുഭവപ്പെടുന്നത് അതിൽ മെന്തോൾ ചേർത്തതിനാലാണ്.
10.പാരഫിന്‍
–
–
ഇത് ടൂത്ത് പെസ്ട്ടിനെ മൃദു ആക്കുന്നു. വയറിനു അകത്തു പോയാല്‍ ശരീര വേദന, വോമിറ്റിംഗ് എന്നിവ ഉണ്ടാകുന്നു.
Leave a Reply