Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടൻ ഹാരിസണ്‍ഫോര്‍ഡിന് വിമാനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. ഗോള്‍ഫ് കോഴ്‌സ് മൈതാനത്ത് ഇറങ്ങുന്നതിനിടയിൽ വിമാനം തകർന്നതായാണ് സൂചന. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ചെറുവിമാനമായിരുന്നു ഇത്. എന്നാൽ സംഭവത്തെ കുറിച്ച് കൂടുതലൊന്നും അറിവായിട്ടില്ല. ടിഎംഇസഡ് വെബ്‌സൈറ്റാണ് ഈ വാർത്ത പുറത്ത് വിട്ടത്. തകര്‍ന്ന വിമാനത്തിന്റെ ചിത്രവും ഇവർ നൽകിയിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിന് തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ വെനിസിലെ പെന്‍മാര്‍ ഗോള്‍ഫ്‌കോഴ്‌സില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിംഗിള്‍ എഞ്ചിന്‍ വിമാനം തകര്‍ന്നത്. അതേസമയം ഫോര്‍ഡിനെ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ സഹായിച്ചതായി ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് കെടിഎല്‍എ ടെലിവിഷന്‍ പറഞ്ഞു. സാന്റാമോണിക്ക വിമാനത്താവളത്തിന് സമീപമുള്ള പെന്‍മാര്‍ ഗോള്‍ഫ് കോഴ്‌സില്‍ ഒരു വിമാനം തകര്‍ന്നു കിടക്കുന്നത്‌കണ്ടതായും അതില്‍ പരിക്കേറ്റ ഒരാളെ ഗുരുതരമായ നിലയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും രക്ഷാപ്രവർത്തകർ പറഞ്ഞതായും വാർത്തകളുണ്ട്. സംഭവത്തെ കുറിച്ച് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്‌റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply