Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അഞ്ചു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. ചുനക്കര, വള്ളിക്കുന്നം, താമരക്കുളം, നൂറനാട്, പാലമേല്‍ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. സിപിഎമ്മും ബിജെപിയുമാണ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട്ടില്‍ സിപിഎം–ബിജെപി അംഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ ഈ മേഖലകളിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകനും ഒരു യുവമോർച്ച പ്രവർത്തകനും വെട്ടേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Leave a Reply