Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:04 pm

Menu

Published on September 26, 2014 at 9:49 am

ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ

hartal-in-idukki-today-2

ഇടുക്കി: ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. മലയോര ഹൈവേക്കായി നിർമ്മിച്ച കലുങ്കുകൾ വനം വകുപ്പ് പൊളിച്ചതിനെ തുടർന്നാണ്‌ സമരം. ഹര്‍ത്താലിന് സിപിഎം പിന്തുണക്കുമെന്ന് ജില്ലാസെക്രട്ടറി എം.എം. മണി അറിയിച്ചിട്ടുണ്ട്. 48 മണിക്കൂര്‍ തെരുവുവാസ സമരത്തിനാണ് ഹൈറേഞ്ച് സംരക്ഷണ സമിതി നേരത്തെ ആഹ്വാനം ചെയ്തിരുന്നത്. ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ അനിശ്ചിത കാല നിരാഹാര സമരം ഒത്ത് തീര്‍പ്പാക്കണം എന്നാവശ്യപ്പെട്ടാണ് 24 മണിക്കൂര്‍ ഹര്‍ത്താല്‍. നേര്യമംഗലത്ത് മലയോര ഹൈവൈക്ക് വേണ്ടി നിര്‍മ്മിച്ച കലുങ്ക്, വനം വകുപ്പ് പൊളിച്ചതില്‍ പ്രതിഷേധിച്ചാണ് ജോയ്‌സ് ജോര്‍ജ്ജ് കഴിഞ്ഞ നാലുദിവസമായി നിരാഹാര സമരം നടത്തുന്നത്. വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കുകയോ ചെയ്യില്ലെന്ന് സമരാനുകൂലികൾ അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33