Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിറ്റാ ജലാറ്റിന്‍ കമ്പനി ഉപരോധിച്ച സമരക്കാര്‍ക്ക് നേരെ പൊലീസിന്റെലാത്തിച്ചാര്‍ജ്. സ്ത്രീകളും കുട്ടികളുമടക്കം ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമരസമിതി നേതാക്കള്‍ക്കും ഏതാനും പൊലീസുകാര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് സമരസമിതി ആഹ്വാനം ചെയ്തു. സമരക്കാര്‍ക്കെതിരായ പൊലീസ് നടപടി അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. സമരസമിതി നേതാക്കളെ പൊലീസ് തെരഞ്ഞുപിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
Leave a Reply