Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എം.ജി കോളേജിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് നടത്തിവരുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമം.ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. പാപ്പനംകോട്, പോങ്ങുമൂട് എന്നിവിടങ്ങളിലും കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറുണ്ടായി.
എ.ബി.വി.പി പ്രവർത്തകർ സമാധാനപരമായി സമരം നടത്തുന്നതിനിടെ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പുറത്ത് നിന്ന് ഗുണ്ടകളെ ഇറക്കി മുഖംമൂടി ആക്രമണം നടത്തുകയായിരുന്നെന്ന് സംഘപരിവാർ സംഘടനകൾ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.അപ്രതീക്ഷിതമായി നടത്തിയ ഹര്‍ത്താലിനിടെ ദൂരപ്രദേശങ്ങളില്‍ നിന്നും മെഡിക്കല്‍ കോളേജിലും മറ്റുമെത്തിയ യാത്രക്കാര്‍ക്കായി പൊലീസ് പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പ്രാന്തപ്രദേശങ്ങളില്‍ സര്‍വീസ് സജീവമല്ലാത്തത് യാത്രക്കാരെ വലച്ചു
Leave a Reply