Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഛത്തീസ്ഗഢ് : ബസില്‍ ശല്യം ചെയ്ത യുവാക്കളെ ബെല്‍റ്റ് കൊണ്ട് നേരിട്ട സഹോദരിമാര്‍ക്ക് ഹരിയാന സര്‍ക്കാരിന്റെ പാരിതോഷികം. 31,000 രൂപയുടെ പാരിതോഷിമാണ് സഹോദരിമാരില്‍ ഓരോരുത്തര്‍ക്കും ലഭിക്കുക.ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടറാണ് പാരിതോഷികം പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബര്‍ 24 ന് നടന്ന സംഭവത്തില്‍ ബസിനുള്ളില്‍ സ്‌ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച ആസാന്‍ ഗ്രാമത്തിലെ ജാട്ട് യുവാക്കളായ മോഹിത്, കുല്‍ദീപ്, ദീപക് എന്നീ യുവാക്കളെയാണ് നേരിട്ടത്. ഇരുവരും വെറും കൈയ്യും ബല്‍റ്റുമൊക്കെ ഉപയോഗിച്ച് യുവാക്കളെ നേരിടുന്നത് മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയും ചിലര്‍ പോസ്‌റ്റ് ചെയ്‌ത സംഘട്ടന ദൃശ്യത്തിന് വലിയ പ്രചാരം കിട്ടിയിരിക്കുകയാണ്.യുവാക്കളുടെ ശല്യത്തിന് ഇരയായ ഗര്‍ഭിണിയായ ഒരു സ്‌ത്രീ ഒഴികെ ആരും യുവതികളുടെ സഹായത്തിന് മുന്നോട്ട് വന്നില്ല. മൂന്ന് യുവാക്കളെ രണ്ടു പെണ്‍കുട്ടികള്‍ എതിരിടുന്നത് കണ്ട് മിണ്ടാതിരുന്ന ഇവര്‍ പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്നും പെണ്‍കുട്ടികളെ പിന്തിരിപ്പിക്കുന്നത് വീഡിയോയിലുണ്ട്. റെഹ്‌തോക്കില്‍ നിന്നും സോണിപത്തിലേക്കുള്ള യാത്രയ്‌ക്കിടയില്‍ ബസില്‍ കയറിയ യുവാക്കള്‍ പെണ്‍കുട്ടികളെ ആദ്യം ശല്യം ചെയ്‌തെങ്കിലൂം ഇവര്‍ പ്രതികരിച്ചില്ല. എന്നാല്‍ യുവാക്കളുടെ മോശം പെരുമാറ്റം ബസിലുണ്ടായിരുന്ന ഒരു ഗര്‍ഭിണിക്ക് നേരെയായതോടെ യുവതികള്‍ പ്രതികരിക്കുകയായിരുന്നു. യുവാക്കള്‍ ഗര്‍ഭിണിയെ ഇവര്‍ തൊടാനും പിടിക്കാനും ചെന്നതോടെ പെണ്‍കുട്ടികള്‍ കൈകാര്യം ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ ശക്‌തമായി തിരിച്ചടിച്ചു.ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ യുവാക്കള്‍ ഇരുവരേയും ബസില്‍ നിന്നും വഴിയിലേക്ക് തള്ളിയിറക്കി. ഇതിനിടയില്‍ യുവതികളുടെ ഫോണ്‍ നഷ്‌ടമായിരുന്നു. എന്നാല്‍ തൊട്ടടുത്ത സ്‌റ്റോപ്പിലിറങ്ങിയ ഗര്‍ഭിണിയായ യുവതി ഇവര്‍ക്കൊപ്പം സര്‍ദാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും കേസ് റജിസ്‌റ്റര്‍ ചെയ്യുകയുമായിരുന്നു. കംപ്യൂട്ടര്‍ ആപ്‌ളിക്കേഷനില്‍ ബിരുദധാരിയാണ് യുവതികളില്‍ ഒരാള്‍. യുവാക്കളെ പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവതികളുടെയും കുട്ടികളുടേയും സംരക്ഷണത്തിനായി ബസിനുള്ളില്‍ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിക്കുമെന്ന് പോലീസ് ഉന്നതര്‍ പറഞ്ഞു.
–
Leave a Reply