Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:03 pm

Menu

Published on August 11, 2015 at 12:55 pm

പെണ്‍കുട്ടി ജനിച്ചാല്‍ ഉടൻ അക്കൗണ്ടില്‍ 5000 രൂപ എത്തും

have-a-girl-child-get-rs-5000-fixed-deposit-as-gift

തിലക്മാര്‍ഗ് : പെണ്‍കുട്ടിയാണ് ജനിച്ചതെങ്കിൽ അപ്പോള്‍ തന്നെ കുട്ടിയുടെ പേരില്‍ അക്കൗണ്ടില്‍ 5000 രൂപ എത്തും . മദ്ധ്യപ്രദേശിലെ  തിലക്‌നഗര്‍ ജില്ലയിലെ ശ്രീനഗര്‍ പഞ്ചായത്താണ്  പെണ്‍കുട്ടികളെ സംരക്ഷിക്കാനായി പുതിയ പദ്ധതി ആവിഷ്കരിച്ചത്.പ്രധാനമായും പഞ്ചായത്തിലെ ബുദ്ധര്‍കണ്ഡ് എന്ന സ്ഥലത്താണ് ഈ പദ്ധതി നടത്തുവാന്‍ പഞ്ചായത്ത് ആലോചിക്കുന്നത്. ഇത് പ്രകാരം ഏതെങ്കിലും ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചാല്‍ നാട്ടുകാര്‍ 5000 രൂപ പിരിച്ചെടുത്ത് കുട്ടിയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യും. സ്വാതന്ത്ര്യദിനത്തോടെ പദ്ധതി ആരംഭിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.ഏതാണ്ട് 4000 പേരാണ് ഈ പഞ്ചായത്ത് പരിസരത്ത് അധിവസിക്കുന്നത്. കുട്ടിയുടെ പേരിലുള്ള അക്കൗണ്ട് ദേശസാല്‍കൃത ബാങ്കിലായിരിക്കും. മാത്രവുമല്ല കുട്ടിക്ക് 18 വയസ് തികഞ്ഞാല്‍ മാത്രമേ അത് പിന്‍വലിക്കാനും സാധിക്കൂ.

Loading...

Leave a Reply

Your email address will not be published.

More News