Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:29 pm

Menu

Published on August 21, 2015 at 2:41 pm

300 ടണ്‍ സ്വര്‍ണവുമായി ഒരു ട്രെയിന്‍ കണ്ടെത്തി…?

have-treasure-hunters-found-missing-nazi-train-stuffed-with-gold

ലണ്ടന്‍:300 ടണ്‍ സ്വര്‍ണവുമായി ഒരു ട്രെയിന്‍ കണ്ടെത്തി… രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികളുടെ, കാണാതായതെന്ന് കരുതുന്ന വന്‍ നിധിശേഖരമുള്ള രഹസ്യട്രെയിന്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി രണ്ടു നിധിവേട്ടക്കാര്‍ രംഗത്ത്. 1945 ല്‍ ജര്‍മ്മനിയില്‍ നിന്നും ഹംഗറിയിലേക്കുള്ള യാത്രയ്ക്കിടയില്‍ അപ്രത്യക്ഷമായി എന്ന് വിശ്വസിക്കപ്പെടുന്ന ഏകദേശം 150 മീറ്റര്‍ ട്രെയിന്‍ കണ്ടെത്തിയെന്ന് അവകാശം ഉന്നയിക്കുന്നത് പോളണ്ടിലെയും ജര്‍മ്മനിയിലെയും രണ്ടു പര്യവേഷകരാണ്. തോക്കുകൾ, പെയ്ന്റിംഗ്, സ്വര്‍ണ്ണം, രത്‌നം തുടങ്ങി വില പിടിപ്പുള്ള വസ്തുക്കളുമായി ഏകദേശം 200 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 300 ടണ്‍ സ്വര്‍ണ്ണം ഉണ്ടെന്നാണ് അഭ്യൂഹം. എന്നാല്‍ 70 വര്‍ഷം മുമ്പ് കാണാതായ ട്രെയിന്‍ എവിടെയാണെന്ന വിവരം നിധിവേട്ടക്കാര്‍ പുറത്തുവിട്ടിട്ടില്ല. ട്രെയിനിലെ സ്വത്തില്‍ 10 ശതമാനം നല്‍കിയാല്‍ ട്രെയിന്‍ കാണിച്ചുതരാമെന്നും ഇവര്‍ പറയുന്നു.രണ്ടാം ലോകമഹായുദ്ധകാലത്ത് സോവ്യറ്റ് യൂണിയന്‍ സമീപിച്ചതിനെ തുടര്‍ന്ന് നിലവില്‍ പോളണ്ടിന്റെ ഭാഗമായ വ്രോക്‌ളോ നഗരമായ കിഴക്കന്‍ ജര്‍മ്മനിയിലെ ബ്രെസ്ലൂ നഗരത്തില്‍ നിന്നുമാണ് ട്രെയിന്‍ കാണാതായത്. പര്‍വ്വത മേഖലയായ ലോവര്‍ സൈലേഷ്യനിലെ സിയാസ് കാസിലിലെ ടണലില്‍ പ്രവേശിച്ച ശേഷമാണ് ട്രെയിന്‍ കാണാതായത്. ഈ ടണല്‍ പിന്നീട് അടച്ചു.

ഹംഗേറിയന്‍ ജൂതന്മാരില്‍ നിന്നും പിടിച്ചെടുത്ത വിലപ്പെട്ട പെയ്ന്റിംഗുകള്‍ ഉള്‍പ്പെടെ കുടുംബങ്ങളുടെ സ്വത്തുക്കളുമായി ബുഡാ പെസ്റ്റില്‍ നിന്നും ജര്‍മ്മനിക്ക് സമീപത്തേക്ക് നാസിപ്പട അയച്ചതാണ് ട്രെയിന്‍ എന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം.1945 ല്‍ ജര്‍മ്മന്‍ തലസ്ഥാനം സോവ്യറ്റ് സൈന്യം പിടിച്ചെടുത്തപ്പോള്‍ നാസി സൈന്യം കൊള്ളയടിക്കപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് ട്രെയിന്‍ ഉപയോഗിച്ചതെന്ന് കരുതുന്നു. ഈ ട്രെയിന്‍ മലനിരകളിലേക്ക് പോകുന്നതിനിടയില്‍ സിയാസ് കാസിലിന് സമീപം വാള്‍ബ്രിസിച്ചില്‍ വെച്ച് അപ്രത്യക്ഷമാകുകയായിരുന്നു.
പോളണ്ടിലെ തെക്കുപടിഞ്ഞാറന്‍ മലനിരകളില്‍ നാസികള്‍ മൈലുകള്‍ നീളമുള്ള തുരങ്കങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ ആവശ്യകത ഇപ്പോഴും അജ്ഞാതമാണ്. യുദ്ധകാലത്ത് നാസികള്‍ മ്യൂസിയങ്ങളും സമ്പന്നരുടെ വീടുകളും കലാവസ്തുക്കളുടെ നിര്‍മ്മാണ പ്രദര്‍ശന കേന്ദ്രങ്ങളും ഉള്‍പ്പെടെ അനേകം കേന്ദ്രങ്ങളാണ് കൊള്ളയടിച്ചത്. ഇവ സുരക്ഷിതമായി സൂക്ഷിക്കാന്‍ അനേകം തുരങ്കങ്ങള്‍ ജര്‍മ്മന്‍കാര്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും വിശ്വാസമുണ്ട്.
അതേസമയം വന്‍ നിധിശേഖരം ഉണ്ടെങ്കിലും മിലിട്ടറി ട്രെയിന്‍ എന്ന നിലയില്‍ ഏറെ അപകടമാണ് ട്രെയിന്‍. വിലപ്പെട്ട വസ്തുക്കള്‍ക്കൊപ്പം അതില്‍ നിര്‍വീര്യമാക്കപ്പെടാത്ത ബോംബുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുണ്ടെന്നതാണ് ആശങ്കയാകുന്നത്. ഇതില്‍ നാസി ഗവേഷകര്‍ പരിശോധന നടത്തിയ ആണവ സാങ്കേതികത വരെയുണ്ടാകാമെന്നും ഇത് ശല്യപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാല്‍ ചിലപ്പോള്‍ വലിയ സ്‌ഫോടനത്തിന് വരെ കാരണമാകാം എന്നും വിലയിരുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News