Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : ഇനി ഒരാഴ്ചയോളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശിന്റെ തീരത്തിനടുത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് കാലവര്‍ഷം ഒരിക്കല്‍ക്കൂടി സജീവമാകാന്‍ കാരണം. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലത്തില്‍ ഒരു പ്രത്യേക സ്ഥലത്ത് കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി എന്ന പ്രതിഭാസം. ഇത് ശനിയാഴ്ചയോടെ ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ.കെ.സന്തോഷ് പറഞ്ഞു. ഇതിനുശേഷം പന്ത്രണ്ടാം തീയതിയോടെ ഇതേ സ്ഥലത്തുതന്നെ വീണ്ടും അന്തരീക്ഷച്ചുഴി രൂപമെടുക്കും. തുടരെത്തുടരെയുണ്ടാവുന്ന ഈ അന്തരീക്ഷച്ചുഴികള്‍ കാരണമാണ് മഴ ഒരാഴ്ചയോളം തുടരുമെന്ന് പ്രതീക്ഷിക്കുന്നത്.ഇത്തവണ എല്ലാ ജില്ലകളിലും സാധാരണ തോതിലോ അതിലധികമോ മഴ കിട്ടിക്കഴിഞ്ഞു. കൂട്ടത്തില്‍ വയനാട്ടിലാണ് ഏറ്റവും കുറച്ച് മഴ കിട്ടിയത്.
Leave a Reply