Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്ത് നിലവാരമില്ലാത്തതിൻറെ പേരില്‍ പൂട്ടിയ 418 ബാറുകളില്‍ പത്ത് ബാറുകള്‍ കൂടി തുറക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. 2007ല്‍ ബാറുകളുടെ കണക്കെടുത്തപ്പോള്‍ സ്റ്റാര്‍ പദവി ഇല്ലാതിരുന്ന 50 ഓളം ബാറുകള്‍ പിന്നീട് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ പദവി നേടിയിരുന്നു. അതില്‍ പെട്ട 10 ബാറുടമകളാണ് ഇന്ന് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്. സര്‍ക്കാര്‍ നിഷ്‌കര്‍ശിക്കുന്ന നിലവാരമുള്ളതാണെന്ന് കാട്ടി ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.കോവളം സാഗര, പാമ്പാക്കുട ഗ്രീന്‍ പാലസ് എന്നിവയുള്‍പ്പടെയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ തുടർന്ന് പൂട്ടിക്കിടക്കുന്ന ബാറുകളുടെ ഉടമകളും അനുകൂല വിധിക്ക് വേണ്ടി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.
Leave a Reply