Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ മാട്ടിറച്ചി വില്‍പന നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി.പരിമോക്ഷ് സേഥ് എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. പശു, കാള, പോത്ത്, എരുമ തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നത് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വ്യാപകമാണെന്നും ഇത് ചില വിഭാഗങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പൊതു താല്‍പര്യ ഹര്‍ജി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൃത്യമായ സത്യവാങ്മൂലം നല്‍കാനും നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശം നല്‍കി.മാഹാരാഷ്ട്രയാണ് ഇതിന് മുമ്പ് മാട്ടിറച്ചി നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഗോമാംസം വില്‍ക്കുന്നതും കൈവശംവെക്കുന്നതും കയറ്റുമതിചെയ്യുന്നതുമൊക്കെ ജാമ്യമില്ലാക്കുറ്റമാണ്.
Leave a Reply