Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 11:15 am

Menu

Published on December 4, 2014 at 11:47 am

മരിച്ച ഗുരു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം സംസ്‌കാരിക്കാന്‍ സമ്മതിക്കാതെ അനുയായികള്‍;സര്‍ക്കാരിനും പോലീസിനും തലവേദനയാകുന്നു

hc-directs-punjab-govt-to-cremate-ashutosh-maharaj-in-15-days

ജലന്തര്‍:ജീവനില്ലാത്ത ആള്‍ദൈവം സര്‍ക്കാരിനും ഹൈക്കോടതിക്കും പൊലീസിനും തലവേദനയാകുന്നു. പഞ്ചാബിലെ ജലന്തറിലാണ് സംഭവം. കഴി‌ഞ്ഞ ജനുവരി 29 ന് ഹൃദയസ്തംഭനത്തെത്തുടർന്ന് അശുതോഷ് മഹാരാജ് എന്ന ആൾ ദൈവത്തിന്  മസ്തിഷ്ക മരണം സംഭവിച്ചതായി ഒരു സംഘം ഡോക്ടർമാ‌ർ വിധിയെഴുതി. എന്നാൽ അനുയായികൾ മരണം അംഗീകരിച്ചില്ല. സ്വാമി സമാധിയിലാണെന്ന് പറഞ്ഞ് അവർ ഒരു ഫ്രീസറിൽ ബോ‌ഡി വച്ചിരിക്കുകയാണ്. ദഹിപ്പിക്കാൻ കൂട്ടാക്കുന്നില്ല. തുടർന്ന്  ഹൈക്കോടതി ഇടപെട്ട് ദഹിപ്പിക്കാൻ ഉത്തരവിട്ടു. നോട്ടീസുമായി വന്ന പൊലീസുകാരെ അനുയായികൾ ആശ്രമത്തിലേക്ക് കടത്തി വിട്ടില്ല. അനുയായികൾ ആശ്രമം വളഞ്ഞിരിക്കുകയാണ്. ഹരിയാനയിലെ രാംപാലിന്റ ആശ്രമത്തിലുണ്ടായ സംഘർഷത്തിന് സമാനമല്ലെങ്കിലും സ്ഥലത്ത് സംഘർഷം ഉരുണ്ടുകൂടിയിരിക്കുകയാണ്. ആശ്രമത്തിലേക്ക് പത്രക്കാരെയും കടത്തിവിടുന്നില്ല. ബാരിക്കേടുകൾ തീർത്ത് ഇതുവഴി പോകുന്ന എല്ലാ വാഹനങ്ങളും വയർലെസ് സെറ്റുകളുമായി നിൽക്കുന്ന അനുയായികൾ പരിശോധിക്കുകയും ചെയ്യുന്നു.ആൾ ദൈവമായി സ്വയം പ്രഖ്യപിക്കുന്നതിന് മുമ്പ്  മഹേഷ്കുമാർ ഝാ എന്നായിരുന്നു പേര്. ബീഹാറിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. ഇംഗ്ഷീഷ് സാഹിത്യത്തിൽ ബിരുദധാരിയാണ്. ആനന്ദമയി എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. അതിൽ ഒരു പുത്രനുണ്ട്. ദിലീപ് എന്ന ഇയാളാണ്  അച്ഛന്റെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കമമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിച്ചത്. ആൾ ദൈവത്തിന്റെ മുൻ ഡ്രൈവറും ഹർജി നൽകിയിട്ടുണ്ട്. 15 ദിവസ്സിനുള്ളിൽ അന്ത്യകർമ്മങ്ങൾ നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവള്യപ്പെട്ടിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ  പ്രശ്നം ഗുരുതരമായി മാറിയേക്കാം. രാംപാലിനെ പിടിക്കാനായി സർക്കാരിന് 26 കോടി രൂപയാണ് പൊടിക്കേണ്ടി വന്നത്. ഇതിനി എത്ര വേണ്ടി വരുമെന്ന് കണ്ടറിയണം.1983ല്‍ ജലന്തറില്‍ തുടങ്ങിയ ദിവ്യജ്യോതി ജാഗ്രിതി സംസ്ഥാന്‍ എന്ന ആശ്രമത്തിന് 15 രാജ്യങ്ങളിലായി 350 ബ്രാഞ്ചുകളുണ്ട്. മൂന്ന് കോടി അനുയായികളുള്ള ഈ ആള്‍ ദൈവത്തിന്റെ സ്വത്ത് 50000കോടി കവിയും. ഹെഡ് ഓഫീസ് ഡല്‍ഹിയിലാണ്. സര്‍ക്കാര്‍ ഇയാള്‍ക്ക് ഇസ്ഡ് ക്‌ളാസ് സെക്യൂരിറ്റിയാണ് നല്‍കി വന്നിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News