Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20വരെ ഹൈക്കോടതി നീട്ടി. മദ്യയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന എജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതിയുടെ ഈ തീരുമാനം. മദ്യനയം നടപ്പാക്കിയാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെകുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും എ.ജി കോടതിയെ അറിയിച്ചു.അതിനായി ടൂറിസം, തൊഴില്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാരിന് വേണ്ടി എജി കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് എജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം.
Leave a Reply