Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 9:06 pm

Menu

Published on August 18, 2014 at 5:30 pm

പ്ലസ് ടു:104 സ്‌കൂളുകളില്‍ ബാച്ചുകള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

hc-says-approval-for-plus-two-batches

കൊച്ചി: പ്ലസ് ടു വിഷയത്തിൽ സർക്കാരിന് കനത്ത തിരിച്ചടി.സര്‍ക്കാര്‍ അധികമായി നല്‍കിയ 104 സ്‌കൂളുകളുടെ അനുമതി ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിദഗ്ധ സമിതി ശുപാര്‍ശകള്‍ മറികടന്ന് അനുവദിച്ച സ്‌കൂളുകള്‍ക്കാണ് സ്‌റ്റേ. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയില്ലാത്ത സ്‌കൂളുകള്‍ക്ക് പ്‌ളസ്ടു അനുവദിക്കാനാവില്ല. വിദഗ്ധ സമിതി ശിപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്കു മാത്രം അനുമതി നല്കാനും കോടതി ഉത്തരവായി. സമിതി ശിപാര്‍ശ ചെയ്തിട്ടും മന്ത്രിസഭാ ഉപസമിതി തള്ളിയ സ്‌കൂളുകള്‍ക്ക് അനുമതി നല്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മറ്റു ബാച്ചുകളുടേയും സ്‌കൂളുകളുടേയും അനുമതി താത്കാലികമായി സ്റ്റേ ചെയ്തു.അതേസമയം കോടതി വിധിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും വിധി വിശദമായി ചര്‍ച്ച ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. എന്നാല്‍വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഒരു നടപടിക്രമവും പാലിക്കാതെയാണ് സര്‍ക്കാര്‍ പുതിയ പ്ലസ്ടു സ്‌കൂളുകള്‍ ആരംഭിച്ചത്. സര്‍ക്കാരിനെ ഹൈക്കോടതി അവിശ്വസിക്കേണ്ട സാഹചര്യം ഉണ്ടാക്കിയെന്നും ഹൈക്കോടതിയില്‍ മറുപടി പറയാനകാതെ എജി വെള്ളം കുടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.90 ഹര്‍ജികളിലാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സര്‍ക്കാരിനെ ഹൈക്കോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News