Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:54 pm

Menu

Published on December 2, 2014 at 5:08 pm

വാഴപ്പഴം കഴിച്ചാൽ ഇത്രയും ഗുണങ്ങളോ..?

health-benefits-of-banana

നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ ഫലവർഗ്ഗമാണ് വാഴപ്പഴം .രുചികരവും മറ്റുപഴങ്ങളെ അപേക്ഷിച്ച് വിലകുറവും എല്ലാ സീസണിലും ലഭ്യമാകുന്നതും വാഴപ്പഴത്തിൻറെ പ്രത്യേകതയാണ്.നേന്ത്രപ്പഴം ,ഞാലിപ്പൂവൻ ,റോബസ്റ്റ് എന്നിങ്ങനെ വാഴപ്പഴത്തിൻറെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്.കൂടാതെ ഇല, പഴം, പിണ്ടി എന്നിങ്ങനെ വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്.
വാഴപ്പഴം കൊണ്ടുള്ള ഗുണങ്ങളാണ്….
പൊട്ടാസ്യം സമൃദ്ധമായും, സോഡിയം കുറഞ്ഞ അളവിലും അടങ്ങിയതാണ് വാഴപ്പഴം. ഇത് കഴിക്കുന്നത് വഴി രക്തസമര്‍ദ്ധം നിയന്ത്രിക്കാനാവും. ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിര്‍ത്താനും, വിഷാംശങ്ങളെ അകറ്റി ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും വാഴപ്പഴത്തിനാവും.

attack

 

വാഴപ്പഴത്തിലെ ഉയര്‍ന്ന അളവിലുള്ള ട്രിപ്റ്റോഫാന്‍ തലച്ചോറിലെ സെറോട്ടോണിനായി രൂപാന്തരം പ്രാപിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. ഇത് മാനസിക നിലയെ മെച്ചപ്പെടുത്തുക മാത്രമല്ല ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

Improve-Concentration

 

സൗന്ദര്യ സംരക്ഷ​ണത്തിലും വാഴപ്പഴത്തിന് പങ്കുണ്ട്. വാഴപ്പഴത്തിന്‍റെ മാസ്ക് ഉപയോഗിക്കുക വഴി ചര്‍മ്മത്തിന് മൃദുലതയും, മിനുസവും, തിളക്കവും ലഭിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറെ സഹായകരമായ വിധത്തില്‍ ചര്‍മ്മത്തില്‍ നനവ് നല്കാന്‍ വാഴപ്പഴം സഹായിക്കും.

banana skin

വാഴപ്പഴത്തിലെ ഫ്രുക്ടൂലിഗോസാച്ചറൈഡ്സ്(എഫ്.ഒ.എസ്) എന്ന ഘടകം കുടലിലെ ശരീര സൗഹൃദമായ ബാക്ടീരിയകള്‍ പെരുകാന്‍ സഹായിക്കുകയും അതു വഴി ഉദരസംബന്ധമായ പ്രശ്നങ്ങള്‍ തടയാന്‍ സാധിക്കുകയും ചെയ്യും. ഇവ അസ്ഥികളുടെ ആരോഗ്യത്തിനും ഉത്തമമാണ്. എഫ്.ഒ.എസിന്‍റെ പുളിപ്പ് കുടലിലെ പി.എച്ച് കുറയ്ക്കുകയും അത് വഴി കാല്‍സ്യം ആഗിരണം വര്‍ദ്ധിപ്പിച്ച് അസ്ഥികള്‍ക്ക് കൂടുതല്‍ ബലം നല്കുകയും ചെയ്യും.

stomack pain

വാഴപ്പിണ്ടി കഴിക്കുന്നത് ശരീരത്തില്‍ നിന്ന് ജലാംശം പുറന്തള്ളാന്‍ സഹായിക്കും. അതുവഴി മൂത്രം ധാരാളമായി പോവുകയും വൃക്കയില്‍ കല്ലുണ്ടാവുന്നത് തടയുകയും ചെയ്യും. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും. വൃക്കയിലെ കല്ല് ഇല്ലാതാക്കാന്‍ വാഴപ്പിണ്ടിക്ക് കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

banana_stem[1]

കിടക്കുന്നതിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. വാഴപ്പഴത്തിലെ ഉയര്‍ന്ന അളവിലുള്ള ട്രിപ്റ്റോഫാന്‍ തലച്ചോറിലെ സെറോട്ടോണിനായി രൂപാന്തരം പ്രാപിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. ഇത് മാനസിക നിലയെ മെച്ചപ്പെടുത്തുക മാത്രമല്ല ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

sleep

വാഴപ്പഴത്തിന്‍റെ ലിംഗസമാനമായ ആകൃതി അക്കാരണത്താല്‍ തന്നെ ഇതിനെ ഒരു ലൈംഗിക പ്രേരകമായി പരിഗണിക്കാനിടയാകുന്നു. എന്നാല്‍ അതിന്‍റെ രൂപമല്ല ഗുണകരമാകുന്നത്. പുരുഷ ലൈംഗികതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തിന് വാഴപ്പഴം സഹായിക്കും. വാഴപ്പഴം കഴിക്കുന്നത് സെറോട്ടോണിന്‍ ഉത്പാദിക്കപ്പെടാനും അത് വഴി ലൈംഗികബന്ധത്തിന് ശേഷം സന്തോഷകരമായ മാനസികാവസ്ഥ ലഭിക്കാനും സഹായിക്കും.

sex

അതിസാരത്തിന് മികച്ച പ്രതിവിധിയാണ് വാഴപ്പഴം. അതിസാരം ശരീരത്തിലെ ജലാംശം ഇല്ലാതാക്കുകയും ഇലക്ട്രോലൈറ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ പൊട്ടാസ്യത്തിന്‍റെ നഷ്ടം വാഴപ്പഴം കഴിക്കുന്നത് വഴി വീണ്ടെടുക്കാം.

ശാരീരികമായ അധ്വാനത്തിന് ശേഷം വാഴപ്പഴം കഴിക്കുന്നത് വഴി നഷ്ടപ്പെട്ട ഊര്‍ജ്ജം വേഗത്തില്‍ വീണ്ടെടുക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന ഈ അവസരത്തില്‍ വാഴപ്പഴം ഏറെ സഹായകരമാകും. ജോലി ചെയ്ത് ക്ഷീണിച്ചാല്‍ വാഴപ്പഴം കഴിച്ച് നഷ്ടമായ കരുത്ത് വീണ്ടെടുക്കാം .

banana eats

Loading...

Leave a Reply

Your email address will not be published.

More News