Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മൾ മലയാളികളുടെ മാറാത്ത ശീലങ്ങളിൽ ഒന്നാണ് ചായ കുടിക്കുക എന്നത്.പലര്‍ക്കും പല രുചിയിലുള്ള ചായയാണ് പ്രിയം. ചിലര്‍ക്ക് പാല്‍ച്ചായ, ചിലര്‍ക്ക് കട്ടന്‍ചായ അങ്ങനെ പോകുന്നു.എന്നാല്‍ പാല്‍ച്ചായയേക്കാള്‍ ആരോഗ്യഗുണങ്ങൾ ഏറെയുള്ളത് കട്ടൻ ചായയ്ക്കാണ്.കാന്‍സര്‍ മുതല്‍ ശരീര വേദന വരെ മാറ്റാനുള്ള ദിവ്യൗഷധ ഗുണങ്ങള്‍ കട്ടൻ ചായയ്ക്കുണ്ട് എന്നതാണ് സത്യം.കട്ടന്‍ ചായയുടെ ഉയര്‍ന്ന ഓക്‌സിഡേഷന്‍ മറ്റ് ചായകളിലേതിനേക്കാള്‍ ഇതിന്റെ കഫീന്റെ അളവും കടുപ്പവും ഉയര്‍ത്തും. മറ്റ് ചായകളേക്കാള്‍ കട്ടന്‍ ചായയുടെ രുചിയും മണവും ദീര്‍ഘനേരം നിലനില്‍ക്കും .അതേസമയം ചായയില്‍ പാലു ചേര്‍ക്കുന്നതോടെ പല ഗുണങ്ങളും നഷ്ടപെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ….
ആന്റി ഓക്‌സിഡന്റ് കലവറ
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കട്ടന്‍ചായ. തീഫഌവിന്‍സ്, തിയറബിഗിഡസ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ഡി എന്‍ എ നാശത്തിനെ വരെ തടയുന്നു.
കാന്‍സര്‍ തടയുന്നു
കാന്‍സര്‍ തടയുന്നതിന് കട്ടന്‍ചായയ്ക്ക് കഴിയും. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ക്യാന്‍സര്‍ തടയുന്നതിന് കട്ടന്‍ചായയ്ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയത്.
രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
രോഗം ഉണ്ടാക്കുന്ന വിവിധ തരം ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്നതിന് രോഗ പ്രതിരോധ സംവിധാനം ശക്തമായിരിക്കേണ്ടതുണ്ട്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന് പകര്‍ച്ചപ്പനി,ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്‌ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്. അര്‍ബുദത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന കാര്യത്തില്‍ കാറ്റെചിന്‍ എന്ന തരം ടാന്നിന്‍ പ്രശസ്‌തമാണ്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ് രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം 3-4 കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് നീരുവരുന്നത് തടയാനും അപകടകാരികളായ രോഗാണുക്കളെ ചെറുക്കാനും സഹായിക്കും.
എല്ലിന്റെയും കോശങ്ങളുടെയും ആരോഗ്യം
കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ശക്തമായ ഫൈറ്റോകെമിക്കല്‍സ് എല്ലുകളെയും അനുബന്ധ കോശങ്ങളെയും ശക്തിപ്പെടുത്താന്‍ സഹായിക്കും. കട്ടന്‍ ചായ കുടിക്കുന്നവരുടെ എല്ലുകള്‍ ശക്തമായിരിക്കും.
ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കും
കൊഴുപ്പ്, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണകരമാണ്. കാര്‍ബണടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക് പകരമായി ഇവ ഉപയോഗിക്കാം . കലോറി കൂടുന്നത് തടയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.
കൊളസ്‌ട്രോള്‍ കുറയ്‌ക്കും
ട്രൈഗ്ലീസറൈഡ്‌സിന്റെ അളവ് കുറയ്‌ക്കാന്‍ കട്ടന്‍ ചായ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അഥവ എല്‍ഡിഎല്‍ കുറയുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. രക്ത ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യും. മറ്റ് ഗുണങ്ങള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റിഓക്‌സിഡന്റ് രക്തധമനികളെ ശക്തിപ്പെടുത്തും. ടാന്നിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും. അര്‍ബുദ വളര്‍ച്ചയെ ചെറുക്കും, അലര്‍ജി കുറയ്‌ക്കും. കൂടാതെ പ്രമേഹത്തെ അകറ്റാനും സഹായിക്കും.
ഡയബറ്റിസിനെ ചെറുക്കുന്നു
ഡയബറ്റിസ് ചെറുക്കുന്നതില്‍ കട്ടന്‍ചായയ്ക്ക് കഴിയും. കട്ടന്‍ചായ സ്ഥിരമായി കഴിക്കുന്ന ചെറുപ്പക്കാരില്‍ ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത വളരെ കുറവാണ്.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു
മാനസിക സമ്മര്‍ദ്ദം ചെറുക്കുന്നതിന് കട്ടന്‍ചായക്ക് കഴിയും. മനസ്സ് സ്വസ്ഥമാക്കാന്‍ പലപ്പോഴും നമുക്ക് ഒരു ചായയിലൂടെ കഴിയും എന്നതാണ് സത്യം.
ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നു
ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നതിന് കട്ടന്‍ചായ സഹായിക്കുന്നു. ഉറക്കം തൂങ്ങി ഇരിക്കുന്നവര്‍ പോലും കട്ടന്‍ ചായ കുടിച്ചു കഴിഞ്ഞാല്‍ ഉന്മേഷഭരിതരാവുന്നത് കണ്ടിട്ടില്ലേ.
വേദനസംഹാരിയായും ഗുണം ചെയ്യും
വേദനസംഹാരിയായും കട്ടന്‍ചായ പ്രവര്‍ത്തിക്കുന്നു. അതികഠിനമായ തലവേദനയും മറ്റും കട്ടന്‍ചായ കുടിയ്ക്കുന്നതിലൂടെ ഇല്ലാതാവുന്നു.