Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 3:07 pm

Menu

Published on November 6, 2015 at 11:33 am

വെണ്ണയുടെ ഗുണങ്ങള്‍ അറിയൂ…….

health-benefits-of-butter

ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയ ഒരു ഭക്ഷ്യ വസ്തുവാണ് വെണ്ണ.ഇത് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി അധികമാരും കാണില്ല.പാലിന്റെ ഉപോല്‍പ്പന്നം എന്ന നിലയില്‍ പാലിലുള്ള എല്ലാ ഗുണങ്ങളും വെണ്ണയിലും ഉണ്ട്. മരുന്നായി പോലും വെണ്ണ ഉപയോഗിക്കുന്നവരും കുറവല്ല. . എന്തൊക്കെയാണ് ഗുണങ്ങൾ എന്നു നോക്കാം….

ധാതുക്കളുടെ കലവറയാണ് വെണ്ണ. മാംഗനീസ്, ക്രോമിയം, കോപ്പര്‍ തുടങ്ങിയവ ധാരാളം വെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ് വെണ്ണ.

ആരോഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മെറ്റാബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതില്‍ വെണ്ണ സഹായിക്കുന്നു. മാത്രമല്ല വയറിനുണ്ടാകുന്ന മറ്റ് അസ്വസ്ഥതകളെ ഇല്ലാതാക്കാനും വെണ്ണയ്ക്ക് കഴിയും.

ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍, ട്യൂമര്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും.

ശരീരത്തിന് ഊര്‍ജം നല്‍കാനും വെണ്ണയ്ക്ക് കഴിയും. വെണ്ണയിലെ കൊഴുപ്പ് അഡിപ്പോസ് കോശങ്ങളില്‍ സൂക്ഷിച്ചു വയ്ക്കും. ആവശ്യമുള്ളപ്പോള്‍ ശരീരം ഇതിനെ ഊര്‍ജമാക്കി മാറ്റുകയും ചെയ്യും.

കുട്ടികളുടെ തലച്ചോറിന്റെ വികാസത്തില്‍ കാര്യമായ പങ്കു വഹിക്കാന്‍ വെണ്ണയ്ക്ക് കഴിയും.

ഒമേഗ 3യും ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രവര്‍ത്തന ക്ഷമമാക്കുന്നു. മാത്രമല്ല ചര്‍മ്മ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും വെണ്ണ കഴിക്കുന്നത് നല്ലതാണ്.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ വെണ്ണ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഗ്ലാന്റിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇത് വളരെ അത്യാവശ്യമാണ്.

കോശങ്ങളുടെ പ്രവര്‍ത്തനത്തിന് കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും കൊളസ്‌ട്രോള്‍ എന്നാല്‍ മോശം എന്ന ചിന്താഗതിയായിരിക്കും നമുക്കുള്ളതും. പക്ഷേ ശരീരത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കാന്‍ വെണ്ണയ്ക്കു കഴിയും.

കണ്ണിന്റെ കാഴ്ചശക്തിക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് വിറ്റാമിന്‍ എ. ഇത് ധാരാളമായി വെണ്ണയില്‍ ഉണ്ട് എന്നതാണ് സത്യം. മാത്രമല്ല വിറ്റാമിന്‍ ഡിയും വിറ്റാമിന്‍ ഇയും ധാരാളം വെണ്ണയില്‍ അടങ്ങിയിട്ടുണ്ടെന്നതും വെണ്ണയെ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

രക്തം കട്ട പിടിക്കാന്‍ വൈറ്റമിന്‍ കെ ആവശ്യമാണ്. വെണ്ണയിൽ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

സ്ത്രീ,പുരുഷന്മാരിലെ പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ വെണ്ണയ്ക്ക് കഴിയും. ഇവ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

ആര്‍ത്രൈറ്റിസ് പൂര്‍ണമായും ഇല്ലാതാക്കാന്‍ വെണ്ണയുടെ ഉപയോഗത്തിലൂടെ കഴിയും. മാത്രമല്ല എല്ലുകള്‍ക്കു ബലം നല്‍കുന്നതിനും വെണ്ണ കഴിയ്ക്കുന്നത് നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News