Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് കാരറ്റ് ജ്യൂസ് .കാരറ്റ് ജ്യൂസിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ ശരീരത്തിലെത്തുന്നതോടെ വിറ്റാമിന്‍ എ ആയി മാറുന്നു. കൂടാതെവിറ്റാമിന്‍ ബി , വിറ്റാമിന്‍ സി , എന്നിവയും കാരറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.ചികിത്സാപരമായും ആരോഗ്യപരമായും ഏറെ സവിശേഷതകളാണ് കാരറ്റ് ജ്യൂസിനുളളത്.ദിവസവും നമ്മൾ കാരറ്റ് ജ്യൂസ് കഴിക്കുകയാണെങ്കിൽ മറ്റൊരു പച്ചക്കറികളുടേയോ പഴവർഗ്ഗങ്ങളുടെയോ ആവശ്യമില്ല . എല്ലാ ഗുണഗണങ്ങളും ഇതിലടങ്ങിയിരിക്കുന്നു എന്നതാണ് സത്യം.
കാരറ്റ് ജ്യൂസിലടങ്ങിയിരിക്കുന്ന പ്രധാന ആരോഗ്യഗുണങ്ങളാണ്…
അര ഗ്ലാസ് വീതം രാവിലെയും വൈകുന്നേരവും കാരറ്റ് ജ്യൂസ് കുടിക്കുന്നത് വായുക്ഷോഭത്തിന് പരിഹാരമാണ്.
കാന്‍സറിനെ പ്രതിരോധിക്കുന്നു.
കാരറ്റ് ജ്യൂസിലടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക് സംയുക്തം മുറിവുകള്‍ ഉണങ്ങുന്നതിനു സഹായകം
ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമം. മലബന്ധം കുറയ്ക്കുന്നു
ഗര്‍ഭിണികളുടെ ആരോഗ്യത്തിനു കാരറ്റ് ജ്യൂസ്ഉത്തമം
സന്ധികളിലുണ്ടാകുന്ന നീര്, വേദന എന്നിവ ശമിപ്പിക്കുന്നു
കാരറ്റ് ജ്യൂസിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത മഗ്നീഷ്യം ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ അളവു കുറയ്ക്കുന്നു. രക്തക്കുഴലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു.
കരളിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നു.
തൈറോയ്ഡ്പ്രശ്‌നങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും കരുത്തു കൂട്ടുന്നു.
പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു.
മാനസികപിരിമുറുക്കം കുറയ്ക്കുന്നു.
കാരറ്റ് ജ്യൂസിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിനു ഗുണപ്രദം
തലമുടി, നഖം, ചര്‍മം എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം.
കാരറ്റ് ജ്യൂസിലടങ്ങിയിരിക്കുന്ന നിക്കോട്ടൈന്‍ ആസിഡ്ഫാറ്റിന്റെയും ലിപ്പിഡിന്റെയും ശരീരപോഷണത്തിനു സഹായിക്കുന്നു.
സന്ധികളിലുണ്ടാകുന്ന നീര്, വേദന എന്നിവ ശമിപ്പിക്കുന്നു.
മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
കാരറ്റ് ജ്യൂസ് യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
Leave a Reply