Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇറച്ചി എന്നു കേട്ടാല്‍ തന്നെ നമ്മുടെയെല്ലാം മനസിലേക്ക് ആദ്യം വരുന്നത് കോഴിയിറച്ചിയാകും. അതെ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിക്കുന്ന മാംസാഹാരവും മറ്റൊന്നല്ല.
രുചി കാരണം മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളും കോഴിയിറച്ചിക്കുണ്ട്. ബ്രോയ്ലര്‍ കോഴിയും കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ച കോഴിയും ആരോഗ്യകരമല്ല. നാടന്‍ കോഴിയിറച്ചിയാണ് ആരോഗ്യകരം. അതും കറിവച്ചു കഴിക്കുന്നതാണ് നല്ലത്. വറുത്തും പൊരിച്ചും ഒക്കെ കഴിക്കുന്നത് നല്ലതല്ല.
റെഡ്മീറ്റ് ഒഴിവാക്കി പകരം ഒമേഗ 3 ഫാറ്റി ആസിഡും പൂരിത കൊഴുപ്പുകളും അടങ്ങിയ കോഴിയിറച്ചി ഉപയോഗിക്കണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട്.
നിങ്ങള്‍ ജിമ്മിലൊക്കെ പോയി തുടങ്ങുമ്പോള്‍ കേള്‍ക്കുന്ന ഒരു കാര്യം കോഴിയിറച്ചി കറിവെച്ച് കഴിക്കണമെന്നതായിരിക്കും. കാരണം കോഴിയിറച്ചിയില്‍ ധാരാളം പ്രോട്ടീന്‍ അഥവാ മാംസ്യം അടങ്ങിയിട്ടുണ്ട്. പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ നിര്‍ബന്ധമാണ്. പേശികള്‍ക്കു ശക്തി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചി.
പ്രോട്ടീന്‍ കൂടാതെ കാത്സ്യം, ഫോസ്ഫറസ് എന്നിവയും കോഴിയിറച്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കള്‍ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി കോഴിയിറച്ചി കഴിക്കുന്നത് സന്ധിവാതം വരാനുള്ള സാധ്യതയും കുറയ്ക്കും. സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ബി5 ഉം ട്രിപ്‌റ്റോഫാനും കോഴിയിറച്ചിയില്‍ ധാരാളമുണ്ട്
ആരോഗ്യ ഭക്ഷണങ്ങളുടെ ഗണത്തില്‍ തീര്‍ച്ചയായും കോഴിയിറച്ചിയും പെടും. കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയാണ് കഴിക്കേണ്ടത്. കോഴിയിറച്ചിയില്‍ വ്യത്യസ്ത അളവിലാണ് കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിരിക്കുന്നത്. ചിക്കന്‍ ബ്രെസ്റ്റ് ആണ് ഏറ്റവും കൊഴുപ്പ് കുറഞ്ഞത്. 28 ഗ്രാം ബ്രെസ്റ്റില്‍ വെറും 1 ഗ്രാം കൊഴുപ്പ് മാത്രമേ ഉള്ളൂ. കോഴിക്കാലില്‍ 2 ഗ്രാമും.
സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണം പുരുഷന്മാര്‍ കഴിക്കുന്നത് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ നിലയെ നിയന്ത്രിക്കാനും ബീജോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും സഹായകമാണ്. മാത്രമല്ല ഹൃദ്രോഗ കാരണമായ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നിയാസിന്‍ കോഴിയിറച്ചിയില്‍ ധാരാളമുണ്ട്.
Leave a Reply