Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെയെല്ലാം ഭക്ഷണ ശീലങ്ങളിൽ വളരെ പ്രാധാനപ്പെട്ട ഒന്നാണ് ചായ കുടിക്കുക എന്നത്. ചായ തന്നെ പലതരമുണ്ട്. കട്ടന്‍ ചായ, പാല്‍ ചേര്‍ത്ത ചായ, ഗ്രീന്‍ ടീ എന്നിങ്ങനെ പോകുന്നു..ഇങ്ങനെ ചായകുടിക്കുന്നത് കൊണ്ട് അധികംപേര്‍ക്കും അറിയാത്ത ഗുണങ്ങളൊക്കെയുണ്ട്.എന്തൊക്കെയാണ് അവയെന്ന് അറിയേണ്ടേ…?
വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു
അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് വളരെയധികം ഉപയോഗപ്രദമാണ് ദിവസേനെയുള്ള ചായ കുടി. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതില്‍ ചായയ്‌ക്ക് നിര്‍ണായക പങ്ക് ഉണ്ട്. സോഫ്റ്റ് ഡ്രിങ്കിനെ അപേക്ഷിച്ച് ചായ അമിതവണ്ണം കുറയ്‌ക്കുന്നതിന് ഉത്തമമാണ്.
ശരീരത്തിലെ നിര്‍ജ്ജലീകരണം ഒഴിവാക്കുന്നു
ദിവസവും രാവിലെയുള്ള ചായകുടി ശരീരത്തില്‍ നിര്‍ജ്ജലീകരണം തടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള കഫീനില്‍ ചിലയിനം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കൂടുതല്‍ ജലാംശം പ്രദാനം ചെയ്യുന്നുയ രാവിലത്തെ വ്യായാമം, നീണ്ട ജോലി എന്നിവയ്‌ക്കുശേഷം ചായ കുടിക്കുന്നത് ശരീരത്തിനും മനസിനും ഉന്‍മേഷം പകരുന്നു.
ഹൃദ്രോഗസാധ്യത കുറയ്‌ക്കുന്നു
ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതില്‍ ചായ നിര്‍ണായകപങ്ക് വഹിക്കുന്നു. ഇത് രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിനും, അത് കട്ടപിടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള ഫ്ലാവനോയ്ഡ്സ് എന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു.
ദന്തക്ഷയം തടയുന്നു
സ്ഥിരമായ ചായകുടി ദന്തക്ഷയം തടയും. കൂടാതെ പല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പും ബലവും ചായകുടിയിലൂടെ ലഭിക്കും. പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്ലൂറൈഡ് ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പല്ലുകളെ നശിപ്പിക്കുന്ന ബാക്‌ടീരിയകളെ ചെറുക്കുന്നതിനും ചായ ഫലപ്രദമാണ്.
ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട ചായയുടെ ഏറ്റവും വലിയ ഗുണമാണിത്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, സ്‌തനാര്‍ബുദം എന്നിവ ചെറുക്കാന്‍ ചായകുടി ഉത്തമമാണെന്ന് ഇതിനോടകം ചില പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ചായയില്‍ അടങ്ങിയിട്ടുള്ള ആന്‍റി-ഓക്‌സിഡന്റാണ് ക്യാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കുന്നത്.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും
ഗ്രീന്‍ ടീ പോലെയുള്ള ചായ സ്ഥിരമായി കുടിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ദിപ്പിക്കും. തലച്ചോറിലെ ഓര്‍മ്മശക്തി കൈകാര്യം ചെയ്യുന്ന കോശങ്ങളുടെ ആരോഗ്യത്തിന് ചായ ഉത്തമമാണ്. ദിവസവും രാവിലെയുള്ള ചായകുടി അല്‍ഷിമേഴ്‌സ് സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.
Leave a Reply