Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ ശരീരത്തിന് വെള്ളം ഏറെ അത്യാവശ്യമാണ്. പ്രത്യേകിച്ചും ശരീരത്തിന്‍റെ ചൂട് നിയന്ത്രിക്കുന്നതില്‍ വേനല്ക്കാലത്ത് വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്.രോഗങ്ങളെ തടയുന്നതിലും വെള്ളത്തിന് വലിയൊരു പങ്കുണ്ട്.വെള്ളമില്ലാതെ നമുക്ക് രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാൻ കഴിയില്ല.സാധാരണ ഒരാളുടെ നല്ലപോലെ കുറയും. ആഹാരം കഴിക്കുന്നതിനു മുമ്പ് ഒന്നോ രണ്ടോ ഗ്ളാസ് വെള്ളം കുടിക്കുന്നത് കൂടുതൽ പ്രയോജനം ചെയ്യും.ഇത് തടി കുറയ്ക്കാൻ ഏറെ സഹായകമാണ്.
–

–
ദിവസവും രണ്ടു മുതല്‍ എട്ടു ഔണ്‍സ് വരെ വെള്ളം ഭക്ഷണത്തിന് മുന്‍പ് കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ പുറത്തുപോകാനും, മനസും ശരീരവും എപ്പോഴും ഫ്രഷ് ആയിരിക്കാനും സഹായിക്കും. രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.ഇത് മൂലം പല അസുഖങ്ങളും അകലുകയും ചെയ്യും.
–

–
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയുമാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്. വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിൻറെ അളവ് കുറയ്ക്കുകയും മെലിയാൻ കാരണമാവുകയും ചെയ്യും.
–

–
തണുത്ത കാലാവസ്ഥയിൽ താമസിക്കുന്ന ഒരാൾ ശരീരത്തിൻറെ ഓരോ കിലോ തൂക്കത്തിനും ഓരോ ഔണ്‍സ് വെള്ളം കുടിക്കണമെന്നാണ് അമേരിക്കയിലെ ഇൻറർനാഷണൽ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചില കണക്കുകൾ രേഖപ്പെടുത്തുന്നു.കുടലിലൂടെ ഭക്ഷണത്തിന് സുഗമമായി സഞ്ചരിക്കാന്‍ വെള്ളം സഹായിക്കുമെന്നതിനാല്‍ നല്ല ശോധനയ്ക്ക് വെള്ളം നല്ല സഹായിയാണ്. ദഹനം സുഗമമാക്കാനും വെള്ളത്തിന് അനിര്‍വചനീയമായ കഴിവുണ്ട്.ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വന്‍ കുടലിനെ ബാധിക്കുന്ന ക്യാന്‍സറില്‍ നിന്ന് 45 ശതമാനവും മൂത്രാശയ ക്യാന്‍സറില്‍ നിന്ന് 50 ശതമാനവും അകന്നുനില്‍ക്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
–

–
ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വന്‍ കുടലിനെ ബാധിക്കുന്ന ക്യാന്‍സറില്‍ നിന്ന് 45 ശതമാനവും മൂത്രാശയ ക്യാന്‍സറില്‍ നിന്ന് 50 ശതമാനവും അകന്നുനില്‍ക്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മനുഷ്യ ശരീരത്തിൽ ഭക്ഷണത്തേക്കാൾ വെള്ളത്തിന് പ്രാധാന്യമുണ്ട്. മനുഷ്യ മസ്‌തിഷ്‌കം 95 ശതമാനവും രക്തം 82 ശതമാനവും ശ്വാസകോശം 90 ശതമാനവും വെള്ളത്തെ ഉള്‍ക്കൊള്ളുന്നുണ്ട്.
Leave a Reply