Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോണ്‍ വെജ് കഴിക്കുന്നവർ ഏറെ പ്രിയപ്പെട്ട ഭക്ഷണ വിഭവമാണ് മീൻ കറി.എന്നാല്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തടി കൂടുമെന്ന് പേടിച്ച് മിക്കവര്‍ക്കും ഇതില്‍ നിന്നും പിന്തിരിയുകയാണ് ചെയ്യാറുള്ളത്.എന്നാൽ മീൻകറി വളരെ ആരോഗ്യകരമാണെന്നകാര്യം എത്രപേർക്ക് അറിയാം..? പേടിയ്ക്കാതെ കഴിക്കാവുന്ന ഒന്നാണ് മീന്‍ വിഭവങ്ങള്‍. മീന്‍ കഴിക്കുന്ന രീതികള്‍ നല്ലതാണെങ്കില്‍ ഇവ നിങ്ങളുടെ ശരീരത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല. മറിച്ച് ഒട്ടേറെ ഗുണങ്ങളും നല്‍കും. ധാരാളം പ്രോട്ടീനുകളും വൈറ്റമിനുകളും അടങ്ങിയിട്ടുള്ളവയാണ് മീന്‍. മുഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ ഒരു പ്രധാന ഉറവിടം കൂടിയാണിത്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയായി കാണാം. പോഷകങ്ങള്‍ കൂടിയ മീനുകള്‍ തിരഞ്ഞെടുത്ത് കഴിക്കാം. കറിവച്ചോ, ഗ്രില്‍ ചെയ്‌തോ കഴിക്കുന്നതാണ് നല്ലത്. മീൻ കറി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങളാണ്….
മീനില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്ക് നല്ല ബലം നല്‍കും. ചെറുമത്സ്യങ്ങള്‍, മത്തി എന്നിവ കഴിക്കുന്നതാണ് നല്ലത്.
പ്രമേഹ രോഗികള്‍ക്ക് മീന്‍ കഴിക്കാവുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും.
ആസ്തമയുള്ളവര്‍ക്ക് കഴിക്കാവുന്ന പ്രധാന ഭക്ഷണമാണ് മീന്‍. ദിവസവും മീന്‍ കഴിക്കാവുന്നതാണ്. ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും മാറ്റി തരും. രക്തധമനിയിലെ തടസ്സങ്ങല്‍ നീക്കുവാന്‍ മീന്‍ കഴിക്കുന്നത് നല്ലതാണ്.
ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീന്‍ കഴിക്കുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം.
കണ്ണിന്റെ റെറ്റിനയുടെ ആരോഗ്യം സംരക്ഷിച്ചു നിര്‍ത്താനും സഹായിക്കും. കാഴ്ചശക്തിക്കും സഹായകമാകും. ഗര്‍ഭിണികള്‍ ഇത് കഴിച്ചാല്‍ കുഞ്ഞിന് നല്ല കാഴ്ച കിട്ടാനും സഹായകമാകും.
കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ഡെമന്റിയ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാം. അല്‍ഷിമേഴ്‌സ് രോഗങ്ങളും തടഞ്ഞു നിര്‍ത്താം.
ദിവസവും മീന്‍ കഴിക്കുന്നതിലൂടെ ഡിപ്രെഷനുകള്‍ കുറയ്ക്കാം.
ദിവസവും മീന്‍ കഴിക്കുന്നതിലൂടെ ആമവാതം, സന്ധിവാതം, ത്വക്ക് രോഗം , ഓട്ടോഇമ്മൂണ്‍ രോഗം എന്നിവയെ പ്രതിരോധിക്കാം.
ഗര്‍ഭിണികള്‍ ധാരാളം മീന്‍ കഴിക്കുന്നത് നല്ലതാണ്. ഇത് സുഖകരമായ പ്രസവത്തിന് സഹായകമാകും.
30-50 ശതമാനം വരെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ശേഷിയുള്ളവയാണ് മീന്‍.
Leave a Reply