Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:24 pm

Menu

Published on December 17, 2014 at 3:47 pm

നിങ്ങൾ ഇഡ്ഡലി കഴിക്കുന്നവരാണോ? തീർച്ചയായും ഇത് വായിക്കുക !

health-benefits-of-idli

സാമ്പാർ ചേർത്ത് ഇഡ്ഡലി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. ദക്ഷിണേന്ത്യയിലെ പ്രഭാതഭക്ഷണ വിഭവങ്ങളില്‍ പ്രധാന സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്. ബുദ്ധി നന്നായി തെളിയണമെങ്കില്‍ നല്ല ഭക്ഷണം വേണം,പ്രത്യേകിച്ചും പ്രഭാതത്തിലെ ഭക്ഷണം. അതിൽ ഏറ്റവും നല്ലത് ഉഴുന്നു കൊണ്ടുണ്ടാക്കിയ ഇഡ്ഡ്‌ലി തന്നെയാണ്.ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഇഡ്ഡലി. ഇത് ആവിയിൽ വേവിച്ചുണ്ടാക്കുന്നതിനാൽ അതിൻറെ ഗുണവും കൂടും.

health benefits of idli3

ഉഴുന്നുപയോഗിച്ച് മാത്രമല്ല, റവ കൊണ്ടും ഓട്‌സ് കൊണ്ടും ഇഡ്ഡ്‌ലി ഉണ്ടാക്കാവുന്നതാണ്. തലച്ചോറിന്റെ വികാസത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പ്രോട്ടീന്‍ ഒരു അത്യാവശ്യ ഘടകമാണ്. ന്യൂറോണ്‍ എത്ര കൂടുന്നുവോ അതിനനുസരിച്ച് ബുദ്ധിയും വർദ്ധിക്കും.

health benefits of idli4

എങ്കിലും വയറ് 75 ശതമാനം മാത്രമേ നിറയാന്‍ പാടുള്ളൂവെന്ന് ആധുനികശാസ്ത്രം പറയുന്നു.എങ്കിൽ മാത്രമേ ദഹനം സുഖമമായി നടക്കുകയുള്ളൂ. ഇഡ്ഡലിയിൽ വൈറ്റമിനുകൾ, പ്രോട്ടീൻ,കാർബോ ഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.മാവ് പുളിച്ച ശേഷം ഇഡ്ഡലിയുണ്ടാക്കുന്നതിനാൽ ഇതിലെ വൈറ്റമിൻ ഗുണങ്ങൾ വർദ്ധിക്കുന്നു.

health benefits of idli5

തടി കൂടുമെന്ന് ഭയന്ന് അരിയാഹാരം ഉപേക്ഷിക്കുന്നവർക്ക് ഇഡ്ഡലി ധൈര്യമായി കഴിക്കാവുന്നതാണ്. ഇഡ്ഡലി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിയും ഉഴുന്നും പെട്ടെന്ന് ദഹിക്കുന്നവയാണ്.

health benefits of idli2

Loading...

Leave a Reply

Your email address will not be published.

More News