Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറി വിഭവമാണ് വെണ്ടയ്ക്ക.മാത്രമല്ല ഇത് രുചികരവുമാണ്. മിനറലുകള്‍, വിറ്റാമിനുകള്‍, ഓര്‍ഗാനിക് സംയുക്തങ്ങള്‍ എന്നിവയാണ് വെണ്ടയ്ക്കക്ക് ആരോഗ്യഗുണങ്ങള്‍ നല്കുന്നത്.വെണ്ടയ്‌ക്ക ദിവസവും കഴിയ്‌ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ….
വിറ്റാമിന്‍ എ, ആന്‍റിഓക്സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, ക്സാന്തെയിന്‍, ലുട്ടെയിന്‍ എന്നിവ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന സെല്ലുലാര്‍ മെറ്റബോളിസം കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. വെണ്ടയ്ക്ക ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് മികച്ച കാഴ്ച ശക്തിക്കും, തിമിരം തടയാനും, റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കും.
ശരീരത്തിലെ ഫ്‌ലൂയിഡ് ശരിയായ തോതില്‍ നിലനിര്‍ത്താനാവശ്യമായ പൊട്ടാസ്യവും വെണ്ടക്കയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികളുടെയും രക്തധമനികളുടെയും പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യത്തിനു സാധിക്കും. ഇത് രക്തസമര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തെ കഠിനാദ്ധ്വാനത്തില്‍ നിന്നു മോചിപ്പിക്കാനും സഹായിക്കുന്നു .
മുറിവുകളും ചുളിവുകളും പാടുകളും ഉണ്ടാകാതെ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കാനും വെണ്ടക്കയ്ക്കു സാധിക്കും. വെണ്ടക്കയിൽ വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു. ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികളുടെയും രക്തധമനികളുടെയും പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യത്തിനു സാധിക്കും. ഇത് രക്തസമര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തെ കഠിനാദ്ധ്വാനത്തില്‍ നിന്നു മോചിപ്പിക്കാനും സഹായിക്കുന്നു.
വിറ്റാമിന്‍ എയും ആന്‍റിഓക്സിഡന്‍റുകളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഫലപ്രദമാണ്. , മുഖക്കുരു, ചര്‍മ്മത്തിലെ പാടുകള്‍ എന്നിവ മായാനും, ചുളിവുകളില്ലാതാക്കാനും ഇവ സഹായിക്കും.
വെണ്ടയ്ക്ക ആഹാരത്തിലെ ഫൈബറിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും . ഇതിലെ പശയുള്ള ഫൈബര്‍ ദഹനേന്ദ്രിയത്തിന് ഏറെ അനുയോജ്യമാണ്. ഇത് വഴി മലവിസര്‍ജ്ജനം സാധാരണ രീതിയിലാക്കുകയും ഉദരസംബന്ധമായ പ്രശ്നങ്ങളായ വയര്‍ ചീര്‍ക്കല്‍, മലബന്ധം, കൊളുത്തിപ്പിടുത്തം, ഗ്യാസ് എന്നിവ കുറയ്ക്കുകയും ചെയ്യും.
Leave a Reply