Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ധാന്യമാണ്.മാത്രമല്ല ഏത് പ്രായകർക്കും എപ്പോഴും കഴിക്കാവുന്നതുമാണ്.ഓട്സ് ഫൈബറിന്റെ കലവറയാണ് ഇത് ധാരാളം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഓട്സ് കഞ്ഞിയായിട്ടോ ഉപ്പുമായിട്ടോ ഉപയോഗിക്കാവുന്നതാണ്. പക്ഷേ പലര്‍ക്കും ഓട്‌സ് കഴിക്കുന്നതുകൊണ്ടുള്ള യഥാര്‍ത്ഥ ഗുണങ്ങള്‍ അറിയില്ല എന്നതാണ് കാര്യം. നമ്മുടെ ശരീരത്തിന് ആവശ്യമായ പല ആരോഗ്യ ഗുണങ്ങളും ഓട്സിനുണ്ട്.അവ എന്തൊക്കെയാണെന്ന് അറിയേണ്ടേ…
ശരീര ഭാരം കുറയ്ക്കുന്നു
ഓട്സ് ശരീര ഭാരം കുറയ്ക്കുന്നു കൂടാതെ ശരീര ഭാരം ബാലന്‍സ് ചെയ്യ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓട്സ് വളരെ പതുക്കെ മാത്രമേ ദഹിക്കുകയുള്ളൂ. ഇത് മൂലം വിശപ്പ് ശമിക്കുന്നതിനും ഇത് എണ്ണയും ഉപ്പും ആഹാരത്തില്‍ കുറക്കുന്നതിനും കാരണാമാകും. ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിരിരിക്കുന്നത് കാരണം ഇത് ദഹനത്തിന് സഹായിക്കുന്നു. ഇത് ശരീര ഭാരം കുറയുന്നതോടൊപ്പം ആരോഗ്യമുള്ള ശരീരം ലഭിക്കുന്നതിനും സഹായിക്കുന്നു.
രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു
ഓട്സില്‍ ഫൈബറും ബീറ്റാ ഗ്ലൂക്കണ്‍ എന്ന ഘടകവും അടങ്ങിയിരിക്കുന്നു. ബീറ്റാ ഗ്ലൂക്കാന്‍ ബാക്റ്റീരിയ , വൈറസ് എന്നിവക്കെതിരെ പോരാടുകയും നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൊളസ്ട്രോള്‍ കുറയുന്നതിന്
കൊളസ്ട്രോള്‍ കുറയുന്നതിന് ഓട്സ് സഹായിക്കുന്നു. ഓട്സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
രക്തസമ്മര്‍ദ്ധം കുറയുന്നതിന്
ദിവസവും ഓട്സ് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ധം കുറയുന്നതിന് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ തോതും വളരെ കുറവാണ് ഒരു ഡോക്ടറുടെ ഉപദേശപ്രകാരം ഓട്സ് നമ്മുടെ ഭക്ഷണക്രമത്തില്‍ ഉപയോഗിക്കാവുന്നതാണ്.
സന്ധിവേദന
പലര്‍ക്കും ഉള്ള പ്രശ്‌നമാണ് സന്ധി വേദന. സന്ധിവേദന ഓട്‌സ് കഴിക്കുന്നതിലൂടെ ഇല്ലാതാകും എന്നതാണ് ഏറ്റവും വലിയ കാര്യം. മാത്രമല്ല ദഹിക്കാത്ത ഭക്ഷണങ്ങളെ ദഹിപ്പിക്കാനുള്ള കഴിവും ഓട്‌സിനുണ്ട്.
പ്രമേഹം തടയിടുന്നു
പ്രമേഹമുള്ളവര്‍ ഓട്‌സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ഇത് ജവിതത്തിന്റെ ഭാഗമാക്കി തുടരുന്നതും പ്രമേഹ സാധ്യതയും കുറയ്ക്കുന്നു.
ക്യാന്‍സറിന് പ്രതിവിധി
ഓട്സില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇയും ആന്റിഓക്സിഡന്റെഉം ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ വരാതെ നമ്മുടെ ശരീരത്തെ സംരക്ഷിക്കുനു.
ആസ്മയ്ക്ക് പരിഹാരം
പനം പറയുന്നത് ആസ്മയ്ക്ക് പരിഹാരമായും ഓട്സ് ഉപയോഗിക്കാം . ഒരു നേരമെങ്കിലും ഭക്ഷണത്തില്‍ ഉപയോഗിച്ചാല്‍ ആസ്മയെ ഒരു പരിധിവരെ തടയാം എന്ന് പനം സൂചിപ്പിക്കുന്നു.
ഓട്സ് മുഖസൗന്ദര്യത്തിനും
മുഖസൗന്ദര്യത്തിനും ഓട്സ്. ഇതു കൂടാതെ ഓട്സിനെ ഫെയിസ് പാക്കായും ഉപയോഗിക്കാം ഓട്സും തൈരും തേനും ചേര്‍ത്ത് ഫെയിസ് പക്കായി ഉപയോഗിക്കാം ഇത് നമ്മുടെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. ഇതൊന്നും കൂടാതെ ശരീരത്തിന് ഷെയ്പ്പ് ലഭിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മുടിയുടെ സംരക്ഷണത്തിനും ഓട്സ് ഉത്തമമാണ്. ഓട്‌സ് വെള്ളം ചേര്‍ത്ത് മിശ്രിതമാക്കി തലോടില്‍ തേച്ചാല്‍ താരനും മുടികൊഴിച്ചിലും കുറയും .
Leave a Reply