Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:45 pm

Menu

Published on September 5, 2014 at 3:11 pm

സവാളയുടെ ഗുണങ്ങൾ…

health-benefits-of-onion

ഭക്ഷണ പദാർഥങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സവാള . സള്‍ഫറിന്‍റെയും, ക്യുവെര്‍സെറ്റിന്‍റെയും സാന്നിധ്യമാണ് സവാളക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആന്‍റി ഓക്സിഡന്‍റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു. നൂറ്റാണ്ടുകളായി സവാളയെ ഔഷധാവശ്യങ്ങള്‍ക്കായി മുനഷ്യന്‍ ഉപയോഗിച്ചുവരുന്നുണ്ട്. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രസ്തമാണ്.

സവാളയുടെ പ്രധാന ആരോഗ്യപരമായ ഗുണങ്ങളാണ്…
* സവാളയുടെ ഉപയോഗം രക്‌തത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കുകയും രക്‌താതി സമ്മര്‍ദം തടയുകയും ചെയ്യുന്നു. രക്‌തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്‌ക്ലീറോസിസ്‌) ഇത്‌ തടയുന്നു. ഇതു കൂടാതെ രക്‌തത്തിലെ പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്‌തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്‌ക്കുണ്ട്‌.

* ആന്‍ജൈന എന്ന നെഞ്ചു വേദനയ്‌ക്ക് ചൈനീസ്‌ മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌.

* ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്‍ജിമൂലമുള്ള ബ്രോങ്കൈറ്റിസ്‌, ആസ്‌ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്‌ടീരിയല്‍ അണുബാധ എന്നിവയില്‍ നിന്നൊക്കെ സംരക്ഷണം നല്‍കാന്‍ സവായ്‌ളക്ക്‌ കഴിയും.

* സവാളയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും. തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്.

* പ്രാണികളോ, തേളോ കുത്തിയാല്‍ സവാളയുടെ നീരോ, സവാള അരച്ചതോ പുരട്ടിയാല്‍ മതി. കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി സവാളനീര് ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ സവാളയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.
*സവാള നീരും തേനും അല്ലെങ്കില്‍ സവോള നീരും ഒലിവെണ്ണയും ചേര്‍ന്ന മിശ്രതം ത്വക്കിന്‌ തിളക്കമേകുന്നു. മുഖക്കുരു കുറയ്‌ക്കാനും സഹായിക്കുന്നു.

* ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലര്‍ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.

* വയറ്റില്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും, ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ഉള്ളി നല്ലൊരു മരുന്നാണ്.

* സവാളയുടെ ഏതാനും അല്ലി അരിഞ്ഞ്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌
മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്‍ക്ക്‌ ആശ്വാസം നല്‍കും.

 

 

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News