Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 11:14 pm

Menu

Published on October 21, 2014 at 4:09 pm

പഴങ്കഞ്ഞി ആരോഗ്യത്തിന് അത്യുത്തമം

health-benefits-of-overnight-kept-rice-in-water

പഴയ തലമുറയുടെ ഒരു പ്രധാന ഭക്ഷ്യ ശീലമായിരുന്നു പഴങ്കഞ്ഞി. ഇന്ന് ചെറുപ്പക്കാർ ദേഹമനങ്ങി ജോലി ചെയ്യാൻ മടിക്കുമ്പോൾ പഴയ തലമുറ 90 വയസ്സിലും ആരോഗ്യത്തോടും ചുറുചുറുക്കോടും കൂടി എന്തിനും ഏതിനും തയ്യാറായി മുന്നോട്ടു വരുന്നത് കാണാം.സംശയിക്കേണ്ട ഈ ആരോഗ്യത്തിൻറെ രഹസ്യം പഴങ്കഞ്ഞി തന്നെയാണ്.രാത്രി ബാക്കി വരുന്ന ചോറിൽ വെള്ളമൊഴിച്ച് വെച്ച് രാവിലെ ആ കഞ്ഞിയിൽ മോരും ഉപ്പുമിട്ടിളക്കി, കാന്താരി മുളകു ഞെരടി കഴിയ്ക്കുമ്പോഴുള്ള ആ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. മാത്രമല്ല പഴങ്കഞ്ഞി കഴിക്കുന്നതിലുള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയൊന്നുമില്ല. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒട്ടനവധി ഘടകങ്ങൾ പഴങ്കഞ്ഞിയിലടങ്ങിയിട്ടുണ്ട്.അവയെന്തൊക്കെയെന്നാണ് ചുവടെ കൊടുത്തിരിക്കുന്നത്.

Health Benefits Of Overnight Kept Rice In Water1

1. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
2.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
3.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.

Health Benefits Of Overnight Kept Rice In Water02

4.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.
5.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.
6.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.

Health Benefits Of Overnight Kept Rice In Water01

7.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.
8.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.
9.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
10.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News