Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയ ഒരുത്തമ ഫലമാണ് പപ്പായ.സൗന്ദര്യത്തിനും ആരോഗ്യത്തിനും പപ്പായ ഒരു പോലെ ഗുണം ചെയ്യുന്നു.പൊട്ടാസ്യം, കോപ്പർ, മാഗ്നീഷ്യം, ഫൈബർ തുടങ്ങിയ ധാതുക്കളാലും വിറ്റാമിനുകളാലും സമ്പന്നമാണ് പപ്പായ. ഏല്ലാക്കാലത്തും ലഭിക്കും എന്നതും, വില കുറവാണ് എന്നതും എടുത്ത് ഇതിന്‍റെ പറയേണ്ടുന്ന സവിശേഷതയാണ്.പപായയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ഹൃദയം നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നവെങ്കിൽ പപ്പായ കഴിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. പപ്പായയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.
ദഹനസംബന്ധമായ പ്രശ്നങ്ങളില്‍ പപ്പായ കഴിക്കുന്നത് ഫലം നല്കും. മികച്ച ദഹനത്തിനും, മലബന്ധമകറ്റാനും പപ്പായ സഹായിക്കും.
നാരുകള്‍ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തിന് പ്രയാസമുണ്ടാക്കും. ഇത് കുടലില്‍ കുരുങ്ങിക്കിടക്കാനും, അണുബാധയുണ്ടാകാനും കാരണമാകാം. ഈ പ്രശ്നം പരിഹരിക്കാന്‍ പപ്പായ ഉത്തമമാണ്. കുടലില്‍ പഴുപ്പോ, കഫമോ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനും പപ്പായ സഹായിക്കും .
പപ്പായയിലെ ഫൈബറുകൾ ഉദര കാൻസർ വരുന്നത് ഒരു പരിധിവരെ തടയുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാൻസറുണ്ടാക്കുന്ന ടോക്സിനുകളെ തുരത്തി കുടലിലെ കോശങ്ങളെ സംരക്ഷിക്കാനും പപ്പായക്ക് ശക്തിയുണ്ട്.
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കില്‍ പപ്പായ കഴിക്കുന്നത് ശീലമാക്കുക. ഏറെ പോഷകങ്ങളുള്ള പപ്പായയില്‍ കലോറി വളരെ കുറവാണ്. അതിനാല്‍ തന്നെ ശാരീരിക ക്ഷീണമില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ പപ്പായ സഹായിക്കും.
പപ്പായപോലെ തന്നെ പോഷകപ്രദമാണ് പപ്പായയുടെ കുരുക്കളും. ഇതിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ വൃക്ക തകരാറുകള്‍ തടയുകയും, കരളില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു.
പപ്പായ കുരുക്കള്‍ ചൂടുവെള്ളത്തിലിട്ട് കഴിക്കുന്നത് കുട്ടികളുണ്ടാവുന്നത് തടയുന്നതിന് സഹായിക്കുമെന്ന് പഠനം പറയുന്നു.
രോഗപ്രതിരോധ ശേഷി ഇടക്കിടക്ക് ജലദോഷം വരാറുണ്ടെങ്കില്‍ നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവാണ് എന്നാണര്‍ത്ഥം. പപ്പായ ആഹാരത്തിലുള്‍പ്പെടുത്തുന്നത് വഴി ജലദോഷത്തിനും, ചുമയ്ക്കും ശമനം കിട്ടും. വൈറ്റമിന്‍ സിയുടെ സാന്നിധ്യമുള്ളതിനാല്‍ പപ്പായ കഴിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും.
സ്ത്രീകളിൽ ആർത്തവസമയത്തുണ്ടാകുന്ന വേദന കുറയ്ക്കാനും പപ്പായയ്ക്ക് കഴിയും.
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കില്‍ പപ്പായ കഴിക്കുന്നത് ശീലമാക്കുക. ഏറെ പോഷകങ്ങളുള്ള പപ്പായയില്‍ കലോറി വളരെ കുറവാണ്. അതിനാല്‍ തന്നെ ശാരീരിക ക്ഷീണമില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ പപ്പായ സഹായിക്കും.
ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ പപ്പായയിലെ വൈറ്റമിന്‍ ബി ഉത്തമമാണ്. ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ ബി 1 എന്നിവയുടെ രൂപത്തില്‍ പപ്പായയില്‍ വൈറ്റമിന്‍ ബി അടങ്ങിയിരിക്കുന്നു.
Leave a Reply