Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 10:06 pm

Menu

Published on December 10, 2014 at 2:11 pm

തുളസിയുടെ ചില ആരോഗ്യ ഗുണങ്ങൾ

health-benefits-of-tulsi

ഹിന്ദുമാതാചാരത്തിൽ ഏറെ പ്രാധാന്യവും പ്രസക്തിയുമുള്ള വിശുദ്ധമായ ചെടിയാണ് തുളസി. മനുഷ്യനാവശ്യമായ നിരവധി ഔഷധ മൂല്യങ്ങള്‍ തുളസിയിലുണ്ട്‌. തുളസിയില്ലാത്ത വീടിന്‌ ഐശ്വര്യമില്ലെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. നല്ലൊരു അണുനാശിനി, ആന്റി ഓക്‌സിഡന്റ്‌ എന്നീ നിലകളില്‍ തുളസി ഉപയോഗിക്കാം. ലക്ഷ്മീദേവിതന്നെയാണ്‌ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നത്‌ എന്നാണ്‌ ഹൈന്ദവവിശ്വാസം. ഇല, പൂവ്‌, കായ്‌, തൊലി, തടി, വേര്‌ തുടങ്ങി തുളസിച്ചെടിയുടെ സകലഭാഗങ്ങളും പവിത്രമാണ്‌. ഔഷധപ്രയോഗത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും കേരളീയര്‍ ധാരാളമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് തുളസി. തുളസി ഉപയോഗിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ചുവടെ കൊടുത്തിട്ടുള്ളത്.

health benefits of Tulsi5

1.മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ തടയാൻ തുളസിക്ക് കഴിയും. മുഖക്കുരുവിനു മുകളില്‍ തുളസി അരച്ചിടുന്നത് മുഖക്കുരു മാറാൻ നല്ലതാണ്.
2.തുളസിയിലകള്‍ കടിച്ചു ചവച്ചു തിന്നാല്‍ രക്തം ശുദ്ധീകരിയ്ക്കപ്പെടുകയും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുകയും ചെയ്യും.
3.തുളസിയില്‍ യൂജിനോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്.അതിനാൽ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ബിപി കുറയ്ക്കുന്നതിനും സഹായിക്കും.
4.ജലദോഷം,പനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി.തുളസിഇലയും കുരുമുളകും വെള്ളത്തിലിട്ട് തിളപിച്ച് ആവശ്യത്തിന് ശർക്കരയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാൽ ജലദോഷം മാറും.

health benefits of Tulsi4

5. തലേദിവസം 5, 6 തുളസിയിലയിട്ട് വച്ച ഒരു ഗ്ലാസ് വെള്ളം ദിവസവും രാവിലെ കുടിച്ചാൽ പല അസുഖങ്ങക്കും ശമനമുണ്ടാകും.
6.കൃഷ്‌ണ തുളസിയുടെ ഇല ചതച്ച്‌ നീര്‌ ചൂടാക്കി ചെവിയില്‍ ഒഴിച്ചാൽ ചെവി വേദനയ്ക്ക് ആശ്വാസം ലഭിക്കും.
7.തുളസിയില നീരില്‍ ഏലയ്‌ക്കാ പൊടിച്ചിട്ട്‌ കഴിച്ചാല്‍ ഏതു തരം ഛര്‍ദ്ദിയും നില്‍ക്കും.എക്കിള്‍, ശ്വാസം മുട്ടല്‍ എന്നിവ മാറാൻ തുളസിക്കഷായം വളരെ നല്ലതാണ്.

health benefits of Tulsi4

8.തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ച് പുരട്ടിയാൽ പുഴുക്കടി മാറിക്കിട്ടും.
9.തുളസിനീരില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താല്‍ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.
10.തുളസിയില പിഴിഞ്ഞനീര് ഓരോ സ്പൂണ്‍ വീതം ദിവസവും രാവിലെയും വൈകീട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.
11.ചുമ, കഫക്കെട്ട് എന്നിവക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേന്‍‍ എന്നിവ ഓരോ സ്പൂണ്‍‍ വീതം സമം ചേര്‍ത്ത് രണ്ടു നേരം വീതം കുടിക്കുക. തുളസിനീരില്‍ കുരുമുളക് ചേര്‍ത്തു കഴിച്ചാല്‍ പനി മാറുന്നതാണ്.

health benefits of Tulsi1

12.. വീടിനു ചുറ്റും തുളസിച്ചെടികള്‍ ധാരാളമായി വളര്‍ത്തുന്നത് കൊതുകുശല്യം കുറയ്ക്കും. തുളസിനീര്‍ പതിവായി കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കും.
13.പല്ലുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍‍ക്കും തുളസി നല്ലൊരു പ്രതിവിധിയാണ്. സൂര്യപ്രാകാശത്തില്‍ ഉണക്കിയെടുത്ത് ഇല പൊടിച്ച് പല്‍പ്പൊടിയായി ഉപയോഗിക്കാം. മോണരോഗങ്ങള്‍ അകറ്റാനും തുളസിനീര്‍ കൊണ്ട് മോണ തിരുമ്മുക. വായ്നാറ്റം മാറ്റാനും ഇത് ഉപകരിക്കും.

health benefits of Tulsi6

14.തലയിണയില്‍ തുളസി ഇല വിരിച്ചതിനുമുകളില്‍ തലവച്ച് കിടന്നുറങ്ങിയാല്‍ തലയിലെ പേന്‍ ശല്യം മാറിക്കിട്ടും.
15.തുളസിയില അല്‍പ്പം ഉപ്പുമായി തിരുമ്മി പിഴിഞ്ഞെടുത്ത നീര്‍ പതിവായി കഴിച്ചാല്‍ വിശപ്പില്ലായ്മക്ക് പരിഹാരം ലഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News