Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:30 am

Menu

Published on August 14, 2014 at 4:48 pm

എബോള വൈറസ് : പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ16 മലയാളികള്‍ നിരീക്ഷണത്തില്‍

health-department-gears-up-to-tackle-ebola-virus

എബോള വൈറസ് ഭീഷണിയെത്തുടര്‍ന്ന് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 16 മലയാളികള്‍ നിരീക്ഷണത്തില്‍. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ 21 ദിവസം തുടര്‍ച്ചയായി നിരീക്ഷിക്കണം എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശാനുസരണമാണ് ഈ നിരീക്ഷണം. എബോള പകരുന്ന ഗിനിയ, സിയറ ലിയോണ്‍, ലൈബീരിയ , നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ 16 മലയാളികളാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. കൊല്ലം , കോട്ടയം , ഇടുക്കി , ആലപ്പുഴ , എറണാകുളം , പാലക്കാട് , കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണിവര്‍ . ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളില്ല .എങ്കിലും രോഗം പകരുന്ന രാജ്യങ്ങളില്‍ നിന്നെത്തിയവരായതിനാലാണ് നിരീക്ഷണം . 21 ദിവസം ഇവരെ കര്‍ശനമായി നിരീക്ഷിക്കും . സ്വന്തം വീടുകളില്‍ തന്നെ പാര്‍പ്പിച്ചാണ് നിരീക്ഷണം . ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട് . എന്നാല്‍ ഇവരുടെ യാത്രകളൊന്നും മുടക്കില്ല .നിലവില്‍ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കാന്‍ തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ ഹെല്‍പ് ഡെസ്കുകള്‍ സജീവമാണ് . തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജനറല്‍ ആശുപത്രികളിലും തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും ചികില്‍സ സൗകര്യങ്ങളും മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .ആയിരത്തിലധികം പേരാണ് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതുവരെ എബോള രോഗം ബാധിച്ച് മരിച്ചത്. രണ്ടായിരത്തോളം പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് വിവരം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News