Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:47 pm

Menu

Published on December 2, 2014 at 10:59 am

പക്ഷിപ്പനി : ബുൾസ് ഐ കഴിയ്ക്കരുതെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്

health-department-warned-on-eating-bullseye-egg

കൊച്ചി : സംസ്ഥാനത്ത് പക്ഷിപ്പനി പടര്‍ന്ന്‍ പിടിക്കുന്ന സാഹചര്യത്തില്‍ പാതി വേവിച്ചോ  ബുൾസ് ഐ ആയോ മുട്ട  കഴിക്കരുതെന്ന് ആരോഗ്യവകുപ്പിൻറെ മുന്നറിയിപ്പ് . പനി മാറുന്നത് വരെ ഇത്തരത്തിലുള്ള മുട്ട കഴിയ്ക്കരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. മുട്ടത്തോട്, വെള്ള, മഞ്ഞ എന്നിവയില്‍ വൈറസ് ബാധയുണ്ടാകും. 56 ഡിഗ്രി സെല്‍ഷയ്‌സില്‍ മൂന്ന് മണഇയ്ക്കൂറോ, 70 ഡിഗ്രി സെല്‍ഷ്യസില്‍ പതിനഞ്ച് മിനിട്ടോ, അറുപത് ഡിഗ്രി സെല്‍ഷ്യസില്‍ അരമണിയ്ക്കൂരോ ചൂടാക്കിയിാല്‍ മാത്രമേ എച്ച്5എന്‍1 വൈറസ് നശിയ്ക്കൂ..ഈ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് ഇത്തരമൊരു നിയന്ത്രണം  ഏർപ്പെടുത്തിയിരിക്കുന്നത്.  ഇറച്ചിയും ഈ അളവില്‍ പാകംചെയ്ത് കഴിച്ചാല്‍ വൈറസ് ബാധ പകരില്ല. പക്ഷേ പാകം ചെയ്യുന്ന ആളിന് രോഗ സാധ്യത കൂടുതലാണ്. കോട്ടയം, ആലപ്പുഴ, കൊച്ചി ജില്ലകളിലാണ് ഇപ്പോള്‍ പക്ഷിപ്പനി കൂടുതലായി കണ്ടുവരുന്നത്‌. അതിനാല്‍ തന്നെ ഈ ജില്ലകളിലെ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ ഭക്ഷണം വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയും, കോഴി,താറാവ് ,അലങ്കാര പക്ഷി ഫാമുകളില്‍ ആരോഗ്യവകുപ്പധികൃതര്‍ പരിശോധന നടത്തുകായും ചെയ്യുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News