Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ച് എല്ലാകുട്ടികൾക്കും ഏറെ പ്രിയമുള്ള ഒരു ചോക്ലേറ്റാണ് . അതുകൊണ്ട് തന്നെ എത്ര നുനഞ്ഞാലും അവര്‍ക്ക് മതിവരില്ല.എന്നാൽ കുട്ടികൾ മഞ്ച് കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയുരുക്കുമെന്നാണ് റിപ്പോർട്ടുകൾ. മഞ്ച് വാങ്ങിക്കുമ്പോൾ അതിൻറെ കവറിന് പുറത്ത് ‘It contains Trans Fat’ എന്ന്എഴുതിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ.. ? മഞ്ചില്‍ അടങ്ങിയിട്ടുള്ള ഈ ട്രാന്‍സ് ഫാറ്റ് ശരീരത്തില്‍ ചെന്നാല്‍ അത് LDL എന്ന ചീത്ത കൊളസ്ട്രോള്‍ നെ വര്‍ധിപ്പിക്കുകയും HDL എന്ന നല്ല കൊളസ്ട്രോള്‍ നെ കുറക്കുകയും ചെയ്യും. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത് .ട്രാന്‍സ് ഫാറ്റും, ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് New England Journal Of Medicine 2006 – ല്‍ നടന്ന പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
ട്രാന്‍സ് ഫാറ്റിന്റെ ഉപയോഗം ടൈപ്പ് – 2 പ്രമേഹം, പൊണ്ണത്തടി എന്നിവ വര്‍ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.മറ്റു കൊഴുപ്പുകള്‍ മെറ്റാബോളൈസ് ചെയുന്നത് പോലെയല്ല ട്രാന്‍സ് ഫാറ്റിനെ കരള്‍ മെറ്റാബോളൈസ് ചെയുന്നത്. ട്രാന്‍സ് ഫാറ്റ് കരളില്‍ എത്തിയാല്‍ അത് Delta 6 Desaturase എന്ന എന്‍സൈം ന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഈ എന്‍സൈം Essential Fatty Acid കളെ Arachidonic Acid, prostaglandins എന്നിവയിലേക്ക് രൂപാന്തരപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഇവ രണ്ടും സെല്ലുകളുടെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ അവയുടെ അഭാവം കാരണം സെല്ലുകളുടെ പ്രവര്‍ത്തനം തടസപ്പെടുകയും രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയും.
സ്ത്രീകള്‍ സ്ഥിരമായി ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ അവരില്‍ വന്ധ്യതക്കുള്ള സാധ്യത 73% വരെയാണെന്ന് 2007 ല്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നു. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് വിഷാദരോഗത്തിനുള്ള സാധ്യത ട്രാന്‍സ് ഫാറ്റ് കഴിക്കാത്തവരെ അപേക്ഷിച്ച് 48% കൂടുതലാണെന്ന് സ്പെയിനിലെ ശാസ്ത്രഞ്ജര്‍ ആറ് വര്ഷം കൊണ്ട് 12059 ആളുകളില്‍ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.July 2008 മുതല്‍ New York ലും, June 2008 മുതല്‍ Denmark ലും, April 2008 മുതല്‍ Switzerland ലും, ട്രാന്‍സ് ഫാറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. Sweden, Austria, Iceland എന്നീ രാജ്യങ്ങളിലും ട്രാന്‍സ് ഫാറ്റ് പൂര്‍ണ്ണമായി നിരോധിച്ചിടുണ്ട് .
ഓരോ വര്‍ഷവും 30000 മുതല്‍ ഒരു ലക്ഷം ആളുകളാണ് അമേരിക്കയില്‍ ട്രാന്‍സ് ഫാറ്റിന്റെ ഉപയോഗം കാരണം ഹൃദ്രോഗം വന്നു മരിക്കുന്നത്.2003 ഫെബ്രുവരിയില്‍ Archives Of Neurology – യുടെ പഠനത്തില്‍ പറയുന്നത് ട്രാന്‍സ് ഫാറ്റും, പൂരിത കൊഴുപ്പുകളുമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അല്‍ഷിമേഴ്സ് രോഗം വര്‍ധിപ്പിക്കും എന്നതാണ്. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അമിതമായ ട്രാന്‍സ് ഫാറ്റ് ഉപയോഗം സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത 75% വരെയാണെന്ന് French Part Of The European Prospective Investigator In To Cancer and Nutrition – വെളിപ്പെടുത്തുന്നു.
–
Credit: Ethnic Health Court
Leave a Reply